;

മട്ടന്നൂരിൽ അമ്മയും മകനും വെട്ടേറ്റ് മരിച്ചു; അമ്മയെ കൊലപ്പെടുത്തിയ ശേഷം മകൻ ജീവനൊടുക്കിയെന്ന് പ്രാഥമിക നിഗമനം

മട്ടന്നൂരിൽ അമ്മയും മകനും വെട്ടേറ്റ് മരിച്ചു; അമ്മയെ കൊലപ്പെടുത്തിയ ശേഷം മകൻ ജീവനൊടുക്കിയെന്ന് പ്രാഥമിക നിഗമനം

വീട്ടിലെ രണ്ടാം നിലയിൽ ഗുരുതരമായി വെട്ടേറ്റ നിലയിൽ കണ്ടെത്തി; സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു

കണ്ണൂർ: മട്ടന്നൂരിൽ അമ്മയും മകനും വീട്ടിനുള്ളിൽ വെട്ടേറ്റ് മരിച്ചു. മട്ടന്നൂർ ലയൺസ് ക്ലബ് റോഡിന് സമീപം ‘നന്ദനം’ വീട്ടിൽ താമസിക്കുന്ന ജ്യോതി (56), മകൻ നവീൻ (21) എന്നിവരാണ് മരിച്ചത്.

വീടിന്റെ രണ്ടാം നിലയിലാണ് ഇരുവരെയും ഗുരുതരമായി വെട്ടേറ്റ നിലയിൽ കണ്ടെത്തിയത്. ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

അമ്മയെ വെട്ടിക്കൊലപ്പെടുത്തിയ ശേഷം മകൻ നവീൻ ജീവനൊടുക്കിയതാകാമെന്നാണ് മട്ടന്നൂർ പൊലീസിന്റെ പ്രാഥമിക നിഗമനം. എന്നാൽ സംഭവത്തിന്റെ യഥാർഥ കാരണം ഇതുവരെ വ്യക്തമായിട്ടില്ല.

വിവരമറിഞ്ഞ് സ്ഥലത്തെത്തിയ പൊലീസ് ഇൻക്വസ്റ്റ് നടപടികൾ ആരംഭിച്ചു. സംഭവത്തിന് പിന്നിലെ സാഹചര്യം, മരണത്തിലേക്ക് നയിച്ച കാരണങ്ങൾ എന്നിവ കണ്ടെത്താൻ വിശദമായ അന്വേഷണം നടത്തിവരികയാണ്.

;