ചാമ്പ്യൻസ് ട്രോഫി ഏകദിനത്തിൽ സഞ്ജുവനെ തഴഞ്ഞതിൽ പരക്കെ പ്രതിഷേധം; എതിർപ്പ് പ്രകടിപ്പിച്ച് ആദ്യം എത്തിയത് തരൂർ; കാര്യങ്ങൾ അറിയാതെ പ്രതികരിക്കുകയാണെന്ന് കെ.സി.എ
മുംബൈ: കാത്തിരിപ്പിനു വിരാമം, 2025 ഐസിസി ചാമ്പ്യൻസ് ട്രോഫി ഏകദിന ക്രിക്കറ്റിനുള്ള ഇന്ത്യൻ ടീമിനെ ബിസിസിഐ പ്രഖ്യാപിച്ചു.മുഖ്യസെലക്ടർ അജിത് അഗാർക്കറും ക്യാപ്റ്റൻ രോഹിത് ശർമയുമാണ് ടീം പ്രഖ്യാപനത്തിനു മാധ്യമങ്ങൾക്കു മുന്നിലെത്തിയത്. ഐസിസി 2023 ഏകദിന ലോകകപ്പ് ഫൈനലിൽ ടീമിനെ എത്തിക്കുകയും 2024 ട്വന്റി-20 ലോകകപ്പ് ഇന്ത്യക്കു സമ്മാനിക്കുകയും ചെയ്ത രോഹിത് ശർമയാണ് ടീം ഇന്ത്യയെ ചാന്പ്യൻസ് ട്രോഫിയിൽ നയിക്കുക. ഓസ്ട്രേലിയൻ പര്യടനത്തിനിടെ പരിക്കേറ്റു വിശ്രമത്തിലുള്ള പേസർ ജസ്പ്രീത് ബുംറയെ ഉൾപ്പെടുത്തിയാണ് ടീമിനെ പ്രഖ്യാപിച്ചത്. 2023 ഏകദിന ലോകകപ്പിനുശേഷം