കൂപ്പെ എസ്യുവിയുടെ ഇലക്ട്രിക് അവതരിപ്പിക്കാനൊരുങ്ങി സിട്രണ്‍
കൂപ്പെ എസ്യുവിയുടെ ഇലക്ട്രിക് വകഭേദത്തെ പുറത്തിറക്കാന്‍ ഒരുങ്ങുകയാണ് സിട്രണ്‍. ഇതിനോടകം വാഹനത്തിന്റെ പരീക്ഷണയോട്ടവും കമ്പനി തുടങ്ങിയിട്ടുണ്ട്. സിട്രണ്‍ ബസാള്‍ട്ട് ഇവിക്ക് അതിന്റെ പെട്രോള്‍ എഞ്ചിന്‍ മോഡലിന് സമാനമായ ഒരു സ്വഭാവം ഉണ്ടായിരിക്കുമെന്ന് സ്‌പൈ ചിത്രങ്ങള്‍ സൂചന നല്‍കിയിട്ടുണ്ട്. ഒരു എസ്യുവിയുടെ അതേ കരുത്തുറ്റതും മസ്‌ക്കുലറുമായ ബോഡി വര്‍ക്ക്, ഗംഭീരമായ കൂപ്പെ കോണ്‍ട്രാസ്റ്റിംഗ് ഫാസ്റ്റ്-സ്ലോപ്പിംഗ് റൂഫ്ലൈനും അതേപടി നിലനിര്‍ത്തിയാവും ബസാള്‍ട്ട് ഇലക്ട്രിക് പോരാട്ടത്തിനിറങ്ങുക. സ്പ്ലിറ്റ് ഹെഡ്ലാമ്പുകള്‍, സ്‌കിഡ് പ്ലേറ്റുകള്‍, വീല്‍ ആര്‍ച്ച്, സൈഡ് സില്‍ ക്ലാഡിംഗ് തുടങ്ങിയ സവിശേഷതകള്‍