ഭീകരവാദത്തോട് ഒരു വിട്ടുവീഴ്ചയുമില്ല; ഇന്ത്യ ശക്തമായ മറുപടി നൽകും: മുന്നറിയിപ്പുമായി രാജ്നാഥ് സിംഗ്
ന്യൂഡൽഹി: പഹൽഗാമിലുണ്ടായ ഭീകരാക്രമണത്തെ കേന്ദ്ര പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ് അപലപിച്ചു. ഇന്ത്യ ശക്തമായ തിരിച്ചടി നൽകുമെന്ന് മന്ത്രി പറഞ്ഞു.ഭീകരവാദത്തോട് ഒരു വിട്ടുവീഴ്ചയുമില്ല. തിരിച്ചടി നൽകുമെന്ന് ഉറപ്പ് നൽകിയ പ്രതിരോധ മന്ത്രി പഹൽഗാമിലുണ്ടായ ആക്രമണം ഒരു പ്രത്യേക മത വിഭാഗത്തെ ലക്ഷ്യമിട്ടുള്ളതായിരുന്നുവെന്നും പറഞ്ഞു. സൈനിക വിഭാഗം മേധാവികളുമായി നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷമായിരുന്നു മന്ത്രിയുടെ പ്രതികരണം.ഭീകരതയ്ക്ക് മുന്നിൽ ഭാരതം വഴങ്ങില്ലെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായും പ്രതികരിച്ചിരുന്നു. ഈ ഹീനമായ ഭീകരാക്രമണത്തിന് പിന്നിലെ കുറ്റവാളികളെ വെറുതെ വിടില്ലെന്നും