ഭ്രമയുഗം രാജ്യാന്തര തലത്തിലേക്ക്; ഓസ്കർ അക്കാഡമി മ്യൂസിയത്തിൽ ചിത്രം പ്രദർശിപ്പിക്കും
നാല് സംസ്ഥാന പുരസ്കാരങ്ങളുമായി നിൽക്കുന്ന മമ്മൂട്ടി ചിത്രം ഭ്രമയുഗം രാജ്യാന്തര തലത്തിലേക്ക്. ലോസ് ആഞ്ചിലിസിൽ ഓസ്കർ അക്കാഡമി മ്യൂസിയത്തിൽ ചിത്രം പ്രദർശിപ്പിക്കും.വേർ ഫോറസ്റ്റ് മീറ്റ്സ് ദ സീ’ എന്ന വിഭാഗത്തിലായിരിക്കും പ്രദർശനം. ഈ വിഭാഗത്തിൽ പ്രദർശിപ്പിക്കുന്ന ഏക ഇന്ത്യൻ സിനിമയാണ് ഭ്രമയുഗം എന്ന പ്രത്യേകത കൂടിയുണ്ട്. 2026 ഫെബ്രുവരി 12 നാണ് പ്രദർശിപ്പിക്കുക. രാഹുൽ സദാശിവന്‍റെ സംവിധാനത്തിൽ പുറത്തിയങ്ങിയ ചിത്രം. 17-ാം നൂറ്റാണ്ടിന്‍റെ പശ്ചാത്തലത്തിൽ നടക്കുന്ന സംഭവവികാസങ്ങളാണ് ചിത്രത്തിന്‍റെ പ്രമേയം. രാഷ്ട്രീയം, ജാതി വ്യവസ്ഥ മൂലം പാണർ
