;

പി.പി. ദിവ്യക്കെതിരായ അന്വേഷണം; കാർട്ടൺ അലയൻസ് ഇന്ത്യയുടെ ഓഫീസിൽ വിജിലൻസ് പരിശോധന

പി.പി. ദിവ്യക്കെതിരായ അന്വേഷണം; കാർട്ടൺ അലയൻസ് ഇന്ത്യയുടെ ഓഫീസിൽ വിജിലൻസ് പരിശോധന

പ്രധാന ഉദ്യോഗസ്ഥർ സ്ഥലത്തില്ല; രേഖകൾ കസ്റ്റഡിയിലെടുക്കാനായില്ല; ഡയറക്ടർമാരുടെ മൊഴിയെടുക്കും

കണ്ണൂർ: കണ്ണൂർ ജില്ലാ പഞ്ചായത്ത് മുൻ അധ്യക്ഷ പി.പി. ദിവ്യക്കെതിരായ അന്വേഷണത്തിന്റെ ഭാഗമായി കാർട്ടൺ അലയൻസ് ഇന്ത്യയുടെ ഓഫീസിൽ വിജിലൻസ് പരിശോധന നടത്തി. കമ്പനിയിലെ പ്രധാന ഉദ്യോഗസ്ഥർ സ്ഥലത്തില്ലാതിരുന്നതിനാൽ ആവശ്യമായ രേഖകൾ കസ്റ്റഡിയിലെടുക്കാൻ അന്വേഷണസംഘത്തിന് കഴിഞ്ഞില്ല. കമ്പനിയുടെ ഡയറക്ടർമാരുടെ മൊഴി രേഖപ്പെടുത്താനും വിജിലൻസ് തീരുമാനിച്ചിട്ടുണ്ട്.

നേരത്തെ കണ്ണൂർ ജില്ലാ പഞ്ചായത്ത് ഓഫീസിലും സിൽക്കിലും വിജിലൻസ് പരിശോധന നടത്തി വിവിധ രേഖകൾ പിടിച്ചെടുത്തിരുന്നു. ഇതിന്റെ തുടർച്ചയായാണ് കാർട്ടൺ അലയൻസ് ഇന്ത്യയുടെ ഓഫീസിലും പരിശോധന നടത്തിയത്.

അന്വേഷണം വേഗത്തിൽ പൂർത്തിയാക്കി റിപ്പോർട്ട് സമർപ്പിക്കാനാണ് വിജിലൻസിന്റെ നീക്കം. അന്വേഷണ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലായിരിക്കും എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യുന്നതുൾപ്പെടെയുള്ള തുടർനടപടികൾ സ്വീകരിക്കുക.

വരും ദിവസങ്ങളിൽ പി.പി. ദിവ്യയുടെയും പരാതിക്കാരുടെയും മൊഴി രേഖപ്പെടുത്തുമെന്നും വിജിലൻസ് വൃത്തങ്ങൾ അറിയിച്ചു.

;