ജീവകാരുണ്യപ്രവർത്തനങ്ങളുടെ മുൻനിരയിലുള്ളവരെ ആദരിച്ച് യുഎഇ പ്രസിഡണ്ട്
അബുദാബി: ജീവകാരുണ്യപ്രവർത്തനങ്ങളുടെ മുൻനിരയിൽ പ്രവർത്തിക്കുന്ന മനുഷ്യസ്നേഹികളെയും സന്നദ്ധപ്രവർത്തകരെയും റമദാൻ വേളയിൽ ആദരിച്ച‍് യുഎഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ. അബുദാബി അൽ ബത്തീൻ കൊട്ടാരത്തിൽ വെച്ച് നടന്ന ചടങ്ങിൽ യുഎഇയുടെ ഭാവി സുസ്ഥിരതാ പദ്ധതികൾ, ആരോഗ്യ, വിദ്യാഭ്യാസ, ഭക്ഷ്യസുരക്ഷ, കൃഷി, ഊർജ്ജ, സാമ്പത്തിക മേഖലയിലെ മികച്ച മുന്നേറ്റങ്ങൾ, നദീ സംരക്ഷണം അടക്കം ചർച്ചയായി. മനുഷ്യസ്നേഹത്തിനും ജീവകാരുണ്യപ്രവർത്തനങ്ങൾക്കും രാഷ്ട്രപിതാവ് ശൈഖ് സായിദ് ബിൻ സുൽത്താൻ അൽ നഹ്യാൻ മുന്നോട്ടുവച്ച മാർഗദർശനങ്ങൾക്ക് കരുത്തുപകരുന്നതാണ് ഇവരുടെ പ്രവർത്തനങ്ങൾ