തിരുവനന്തപുരം: സെക്രട്ടേറിയറ്റിന് മുന്നിൽ നിരാഹാര സമരം നടത്തുന്ന എൽ.പി.എസ്.ടി. സമരസമിതി നേതാവ് വളർമതിയെ ആശുപത്രിയിലേക്ക് മാറ്റിയേക്കും. പൊലീസിന്റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിൽ രക്തസമ്മർദം താഴ്ന്ന നിലയിലാണെന്ന് കണ്ടെത്തി. ആർ.എം.ഒയുടെ പരിശോധനയ്ക്കായി കാത്തിരിക്കുകയാണ് പൊലീസ്. ഡോക്ടറുടെ നിർദേശത്തിന്റെ അടിസ്ഥാനത്തിൽ തുടർനടപടികൾ സ്വീകരിക്കുമെന്നാണ് വിവരം.