അതിർത്തി മേഖലയിൽ വീണ്ടും പാക് പ്രകോപനം; നഗരമേഖല കേന്ദ്രീകരിച്ച് ഡ്രോൺ ആക്രമണം
ശ്രീനഗർ: അതിർത്തി മേഖലയിൽ വീണ്ടും പാക് പ്രകോപനം. ജമ്മുവിന്റെ നഗരമേഖല കേന്ദ്രീകരിച്ച് പാക്കിസ്ഥാൻ ഡ്രോൺ ആക്രമണം നടത്തിക്കൊണ്ടിരിക്കുകയാണ്. ഡ്രോണുകൾ വന്നതിനു പിന്നാലെ ഇന്ത്യൻ സൈന്യം അതി ശക്തമായ രീതിയിൽ തിരിച്ചടി നൽകി.
