breaking-news Kerala

ചാണ്ടി ഉമ്മൻ മന്ത്രിസഭയിലേക്ക്?​ സതീശൻ സർക്കാരിൽ പുതുമുഖങ്ങളുടെ നീണ്ടനിര

തിരുവനന്തപുരം: വി.ഡി. സതീശൻ മന്ത്രിസഭയിൽ ചാണ്ടി ഉമ്മനെയും പരിഗണിക്കുന്നതായി സൂചന. നിയുക്ത മുഖ്യമന്ത്രിയെ കാണാൻ അദ്ദേഹം കന്റോൺമെന്റ് ഹൗസിലെത്തി. തിരഞ്ഞെടുപ്പിന് ശേഷം നിയുക്ത മുഖ്യമന്ത്രിയെ ഇവിടെവന്ന് കാണുന്നത് തന്റെ മര്യാദയാണെന്നും എല്ലാ ആശംസകളും നേർന്നുവെന്നും ചാണ്ടി ഉമ്മൻ പറഞ്ഞു. ‘പാർട്ടിയാണ് വലുത്. പാർട്ടി മന്ത്രിസ്ഥാനം തന്നാലും ഇല്ലെങ്കിലും പാർട്ടിക്കാരനായി നിലകൊള്ളും’, – അദ്ദേഹം പ്രതികരിച്ചു

പുതിയ യു.ഡി.എഫ് സർക്കാർ തിങ്കളാഴ്ച സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കാനിരിക്കെ മന്ത്രിസഭയിലേക്ക് ആരൊക്കെയെന്ന ചർച്ചകൾ കോൺഗ്രസിലും ഘടകകക്ഷികളിലും സജീവമാണ്. അനുനയചർച്ചകൾ വിജയിച്ചതോടെ രമേശ് ചെന്നിത്തലയും മന്ത്രിസഭയിലുണ്ടാകുമെന്നത് ഉറപ്പിച്ചു കഴിഞ്ഞു. ആഭ്യന്തരവും വിജിലൻസും ചെന്നിത്തലയ്ക്ക് നൽകുമെന്നാണ് സൂചന.

സണ്ണി ജോസഫ്, പി.സി. വിഷ്ണുനാഥ്, കെ. മുരളീധരൻ, എം. ലിജു തുടങ്ങിയവരുടെ പേരുകളും മന്ത്രിസഭയിലേക്ക് പരിഗണിക്കുന്നുണ്ട്. സാമുദായിക സമവാക്യങ്ങൾ കൂടി കണക്കിലെടുത്താണ് മന്ത്രിസ്ഥാനങ്ങളിലേക്ക് ആരൊക്കെ വേണമെന്ന ചർച്ച പുരോഗമിക്കുന്നത്‌. കൊല്ലം ജില്ലയിൽനിന്നുള്ള പ്രാതിനിധ്യം കണക്കിലെടുത്ത് ബിന്ദുകൃഷ്ണയും ഏറെക്കുറേ മന്ത്രിസ്ഥാനം ഉറപ്പിച്ചിട്ടുണ്ട്. ഒറ്റകക്ഷി എംഎൽഎമാരിൽ സി.പി ജോണിന് അഞ്ച് വർഷവും അനൂപ് ജേക്കബിനും മാണി സി കാപ്പനും രണ്ടരവർഷം ടേമും ആലോചിക്കുന്നതായാണ് റിപ്പോർട്ട്‌.

Leave feedback about this

  • Quality
  • Price
  • Service

PROS

+
Add Field

CONS

+
Add Field
Choose Image
Choose Video