തിരുവനന്തപുരം: സംസ്ഥാനത്ത് വോട്ടെണ്ണൽ പുരോഗമിക്കുമ്പോൾ കേരളത്തിൽ ഇഞ്ചോടിഞ്ച് പോരാട്ടം. 134 മണ്ഡലങ്ങളിലെ ലീഡ് വരുന്പോൾ ഇരു മുന്നണികളും 68 സീറ്റുകൾ വീതം നേടിയിട്ടുണ്ട്. എൻഡിഎയ്ക്ക് നാല് സീറ്റുകളിൽ ലീഡ് ഉണ്ട്. . നിലവിൽ യുഡിഎഫ് 70 സീറ്റിലും എൽഡിഎഫ് 66 സീറ്റിലും എൻഡിഎ മൂന്ന് സീറ്റിലും ലീഡു ചെയ്യുകയാണ്.
സി.പി.ജോൺ തിരുവനന്തപുരം മണ്ഡലത്തിൽ 11 വോട്ടുകൾക്കും കോട്ടയത്ത് തിരുവഞ്ചൂർ രാധാകൃഷ്ണൻ 12 വോട്ടുകൾക്ക് മുന്നിലാണ്. പാലായിൽ മാണി സി. കാപ്പനും, കടുത്തുരുത്തിയിൽ മോൻസ് ജോസഫും ലീഡ് ചെയ്യുകയാണ്. കഴക്കൂട്ടത്ത് ആദ്യ ഫലസൂചനകൾ വി മുരളീധരന് ഒപ്പമായിരുന്നെങ്കിൽ പിന്നീട് ചിത്രം മാറി. കടകംപള്ളി സുരേന്ദ്രൻ മുന്നിലെന്ന സൂചനയാണ് പുറത്തുവരുന്നത്. നേമത്ത് എൻ.ഡി.എ സ്ഥാനാർത്ഥി രാജീവ് ചന്ദ്രശേഖർ മുന്നിലാണ്. കെ.എൻ ബാലഗോപാൽ കൊട്ടാരക്കര മണ്ഡലത്തിൽ മുന്നിലാണ്. കരുനാഗപ്പള്ളിയിൽ സി.ആർ മഹേഷും മുന്നേറുകയാണ്. ആറന്മുളയിൽ മന്ത്രി വീണാ ജോർജിനെ പിന്നിലാക്കി അബിൻ വർക്കി മുന്നിട്ട് നിക്കുന്നു. കായംകുളത്ത് പ്രതിഭാ ഹരി മുന്നിലാണ്. പത്തനാപുരത്ത് കെ.ബി ഗണേഷ് കുമാർ പിന്നിലാണ്.

Leave feedback about this