രാഹുൽ ഗാന്ധിക്കെതിരെ കേസെടുത്ത് ഉത്തരാഖണ്ഡ് സർക്കാർ

രാഹുൽ ഗാന്ധിക്കെതിരെ കേസെടുത്ത് ഉത്തരാഖണ്ഡ് സർക്കാർ

ഡെറാഡൂൺ: ഹൽദ്വാനിയിലെ ശുദ്ധികലശ ചടങ്ങിനെ വിമർശിച്ച് നടത്തിയ പരാമർശത്തിൽ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിക്കെതിരെ ഉത്തരാഖണ്ഡ് പൊലീസ് കേസെടുത്തു. കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെയെ പിന്തുണച്ചുകൊണ്ട് നടത്തിയ പരാമർശമാണ് കേസിന് ആധാരം.

രാഹുൽ ഗാന്ധിയുടെ പരാമർശം സമൂഹത്തിന്റെ വികാരം വ്രണപ്പെടുത്തിയെന്ന പരാതിയിലാണ് എഫ്‌ഐആർ രജിസ്റ്റർ ചെയ്തത്. പട്ടികജാതി-പട്ടികവർഗ വിഭാഗങ്ങൾക്കെതിരായ അതിക്രമങ്ങൾ തടയുന്നതിനുള്ള നിയമത്തിലെ വകുപ്പുകൾ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്.

ഹൽദ്വാനിയിൽ നടന്നത് ഒരു ആചാരത്തിന്റെ ഭാഗമാണെന്നും ദലിതർക്കെതിരായ വിവേചനമല്ലെന്നുമാണ് പരാതിയിൽ വ്യക്തമാക്കുന്നത്. അതേസമയം, ശുദ്ധികലശം നടത്തിയവർക്കെതിരെ കേസെടുക്കണമെന്ന് രാഹുൽ ഗാന്ധി ആവശ്യപ്പെട്ടിരുന്നു.