;

നവംബർ ഒന്നിന് പ്രഖ്യാപിച്ച റാലി മാറ്റിവയ്ക്കണം; സോണിയാ ഗാന്ധിയെ സമീപിച്ച് വ‍്യാപാരികളുടെ സംഘടന

നവംബർ ഒന്നിന് പ്രഖ്യാപിച്ച റാലി മാറ്റിവയ്ക്കണം; സോണിയാ ഗാന്ധിയെ സമീപിച്ച് വ‍്യാപാരികളുടെ സംഘടന

ന‍്യൂഡൽഹി: നവംബർ ഒന്നിന് ഡൽഹിയിലെ രാംലീല മൈതാനത്ത് ഇന്ത‍്യാസഖ‍്യം നടത്താനിരിക്കുന്ന പ്രതിഷേധ റാലി അടിയന്തരമായി മാറ്റിവയ്ക്കണമെന്ന് ആവശ‍്യപ്പെട്ട് സോണിയാ ഗാന്ധിയെ സമീപിച്ച് വ‍്യാപാരികളുടെ സംഘടനയായ ചേംബർ ഓഫ് ട്രേഡ് ആൻഡ് ഇൻഡസ്ട്രി (സിടിഐ).

ദീപാവലി സീസണായതിനാൽ 20 മാർക്കറ്റുകളിലായി 12,000 കോടി രൂപയുടെ വ‍്യാപാരം തടസപ്പെടുമെന്ന് ചൂണ്ടിക്കാട്ടിയാണ് വ‍്യാപാരികളുടെ സംഘടന കത്തയച്ചിരിക്കുന്നത്.

തങ്ങൾ പ്രതിഷേധ റാലിയെ എതിർക്കുന്നില്ലെന്നും ദീപാവലി സീസണിലെ തിരക്കേറിയ സമയത്ത് തങ്ങളുടെ ഉപജീവന മാർഗം സംരക്ഷിക്കണമെന്നും സിടിഐ ചെയർമാൻ ബ്രിജേഷ് ഗോയൽ പറഞ്ഞു. റാലിയിൽ പങ്കെടുക്കാനായി 10 ലക്ഷ‍ത്തോളം ആളുകളും 20,000ത്തോളം വാഹനങ്ങളുമെത്തിയാൽ വലിയ ഗതാഗതക്കുരുക്ക് ഉണ്ടാകുമെന്ന ആശങ്കയും സിടിഐ പങ്കുവച്ചു.

;