”ഇത് ആ പെൺകോന്തനായ ഭർത്താവിന്റെയും അവളുടെയും സ്ഥിരം കലാപരിപാടി”; ജോജു ജോർജിനെ പിന്തുണച്ച് അവതാരിക ലക്ഷ്മി മേനോൻ

”ഇത് ആ പെൺകോന്തനായ ഭർത്താവിന്റെയും അവളുടെയും സ്ഥിരം കലാപരിപാടി”; ജോജു ജോർജിനെ പിന്തുണച്ച് അവതാരിക ലക്ഷ്മി മേനോൻ

കൊച്ചി: നടനും സംവിധായകനുമായ ജോജു ജോർജ് അടുത്തിടെ ഉന്നയിച്ച പിആർ (പബ്ലിക് റിലേഷൻസ്) ആരോപണം സോഷ്യൽ മീഡിയയിൽ വ്യാപക ചർച്ചയ്ക്ക് വഴിവെച്ചിരിക്കുകയാണ്. മലയാള സിനിമയിലെ ഒരു പ്രമുഖ താരവും ഭാര്യയും തനിക്കെതിരെ പിആർ പ്രവർത്തനങ്ങൾ നടത്തുന്നുണ്ടെന്നാണ് ജോജു ആരോപിച്ചത്.

പുതിയ ചിത്രം വരവിന്റെ പ്രചാരണത്തിന്റെ ഭാഗമായി നടത്തിയ ഇൻസ്റ്റഗ്രാം ലൈവ് സംവാദത്തിനിടെയായിരുന്നു ജോജു ഇക്കാര്യം പരാമർശിച്ചത്. എന്നാൽ, ആരോപണം ഉന്നയിക്കുമ്പോൾ അദ്ദേഹം ആരുടെയും പേര് വെളിപ്പെടുത്തിയിരുന്നില്ല.

ഇതിനിടെ, വ്ളോഗറും നടൻ മിഥുൻ രമേശിന്റെ ഭാര്യയുമായ ലക്ഷ്മി മേനോൻ സമൂഹമാധ്യമത്തിൽ പങ്കുവെച്ച പ്രതികരണവും ശ്രദ്ധനേടി. ജോജുവിന്റെ ചിത്രം പങ്കുവെച്ച് ഇൻസ്റ്റഗ്രാം സ്റ്റോറിയിൽ, “ഇത് ആ പെൺകോന്തനായ ഭർത്താവിന്റെയും അവളുടെയും സ്ഥിരം കലാപരിപാടി അല്ലേ, നമ്മൾ അതിലും മുകളിലാണ് ചേട്ടാ…” എന്നായിരുന്നു ലക്ഷ്മിയുടെ കുറിപ്പ്.

ലക്ഷ്മിയുടെ ഈ പ്രതികരണത്തിന് പിന്നാലെ ജോജു പരാമർശിച്ച താരദമ്പതികൾ ആരെന്ന ചർച്ച സോഷ്യൽ മീഡിയയിൽ സജീവമായിട്ടുണ്ട്. എന്നാൽ, ജോജു ജോർജോ ലക്ഷ്മി മേനോനോ ആരുടെയും പേര് നേരിട്ട് പരാമർശിച്ചിട്ടില്ല. അതിനാൽ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്ന അനുമാനങ്ങൾക്ക് ഔദ്യോഗിക സ്ഥിരീകരണമില്ല.