ന്യൂഡൽഹി: മുഖ്യമന്ത്രി വി.ഡി. സതീശന്റെ വിമാനയാത്രയുമായി ബന്ധപ്പെട്ട് വ്യക്തത വരുത്തണമെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് കെ. സുധാകരൻ. കോൺഗ്രസ് പ്രവർത്തക സമിതി യോഗത്തിലാണ് സുധാകരൻ ഇക്കാര്യം അഭിപ്രായപ്പെട്ടത്.
വിമാനം ആരും കട്ടും മോഷ്ടിച്ചും കൊണ്ടുവന്നതല്ലെന്നും ഓരോരുത്തരുടെയും കാര്യത്തിൽ സംസാരിക്കേണ്ടത് അവർ തന്നെയാണെന്നും സുധാകരൻ പറഞ്ഞു. വിഷയത്തിൽ വലിയ പ്രകമ്പനത്തിന്റെ ആവശ്യമില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
അതേസമയം, പഞ്ചായത്ത് ഉപതെരഞ്ഞെടുപ്പിൽ യുഡിഎഫിന് വ്യക്തമായ ഭൂരിപക്ഷമുണ്ടെന്ന് രമേശ് ചെന്നിത്തല പറഞ്ഞു. മുന്നണിയും സർക്കാരും ശക്തമാണെന്നതിന്റെ തെളിവാണ് ഉപതെരഞ്ഞെടുപ്പ് ഫലമെന്നും കോൺഗ്രസ് പ്രവർത്തക സമിതി യോഗത്തിന് ശേഷം മാധ്യമങ്ങളോട് ചെന്നിത്തല പറഞ്ഞു.