;

സ്വച്ഛത ഹി സേവ: കേരളത്തിൽ ശുചീകരണ യജ്ഞവുമായി റിലയൻസ് ജിയോ ജീവനക്കാർ

സ്വച്ഛത ഹി സേവ: കേരളത്തിൽ ശുചീകരണ യജ്ഞവുമായി റിലയൻസ് ജിയോ ജീവനക്കാർ

കൊച്ചി: സ്വച്ഛ് ഭാരത് മിഷന്റെ ഭാഗമായി രാജ്യവ്യാപകമായി നടക്കുന്ന ‘സ്വച്ഛത ഹി സേവ’ ക്യാമ്പയിന്റെ ഭാഗമായി കേരളത്തിലുടനീളം വിപുലമായ ശുചീകരണ പ്രവർത്തനങ്ങളുമായി റിലയൻസ് ജിയോ ജീവനക്കാർ.

റിലയൻസ് ഇൻഡസ്ട്രീസ് ലിമിറ്റഡിന്റെ സാമൂഹിക സേവന വിഭാഗമായ റിലയൻസ് ഫൗണ്ടേഷന്റെ നേതൃത്വത്തിലാണ് സന്നദ്ധ സേവനം സംഘടിപ്പിച്ചത്. കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള ജിയോ ജീവനക്കാർ ശുചീകരണ പ്രവർത്തനങ്ങളിൽ സജീവമായി പങ്കെടുത്തു.

സംസ്ഥാനത്തെ 40-ലധികം കേന്ദ്രങ്ങളിലായി 714-ലധികം ജീവനക്കാർ ശുചീകരണ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി. പൊതുജനങ്ങൾ കൂടുതലായി എത്തുന്ന ബീച്ചുകൾ, റെയിൽവേ സ്റ്റേഷനുകൾ, ബസ് ടെർമിനലുകൾ, സ്കൂളുകൾ, പൊതുനിരത്തുകൾ തുടങ്ങിയ ഇടങ്ങളാണ് ശുചീകരണത്തിനായി തെരഞ്ഞെടുത്തത്.

പൊതുസ്ഥലങ്ങളിൽ ശുചിത്വം ഉറപ്പാക്കുന്നതിനൊപ്പം ഉത്തരവാദിത്തബോധം വളർത്തുകയും സമൂഹത്തിൽ ശുചിത്വത്തെക്കുറിച്ച് അവബോധം സൃഷ്ടിക്കുകയുമാണ് ക്യാമ്പയിന്റെ ലക്ഷ്യം.സ്വച്ഛ് ഭാരത് മിഷന്റെ 12-ാം വാർഷികാഘോഷങ്ങളുടെ ഭാഗമായി രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ ഇത്തരം ശുചീകരണ പ്രവർത്തനങ്ങൾ സംഘടിപ്പിക്കുന്നുണ്ട്.

;