;

ശ്രേഷ്ഠ ബാവാ പുരസ്‌കാരം മമ്മൂട്ടിക്ക്; അംഗീകാരം സാമൂഹിക സേവനങ്ങൾ പരിഗണിച്ച്

ശ്രേഷ്ഠ ബാവാ പുരസ്‌കാരം മമ്മൂട്ടിക്ക്; അംഗീകാരം സാമൂഹിക സേവനങ്ങൾ പരിഗണിച്ച്

പുത്തൻകുരിശ്: കാതോലിക്കാ ബസേലിയോസ് തോമസ് പ്രഥമൻ ബാവായുടെ സ്മരണാർഥം ഏർപ്പെടുത്തിയ ‘ശ്രേഷ്ഠ ബാവാ പുരസ്‌കാരം’ നടൻ മമ്മൂട്ടിക്ക്. സമൂഹത്തിന്റെ നന്മയ്ക്കും പുരോഗതിക്കും നൽകുന്ന സമഗ്ര സംഭാവനകൾ പരിഗണിച്ചാണ് പുരസ്‌കാരത്തിന് മമ്മൂട്ടിയെ തെരഞ്ഞെടുത്തത്.

സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവരുടെ ആരോഗ്യ-വിദ്യാഭ്യാസ ഉന്നമനത്തിനായി മമ്മൂട്ടിയുടെ നേതൃത്വത്തിൽ പ്രവർത്തിക്കുന്ന ‘കെയർ ആൻഡ് ഷെയർ ഇന്റർനാഷണൽ ഫൗണ്ടേഷൻ’, ഹൃദ്രോഗബാധിതരായ കുട്ടികൾക്ക് ചികിത്സാസഹായം നൽകുന്ന ‘ഹൃദയസ്പർശം’ പദ്ധതി എന്നിവ പുരസ്‌കാര സമിതി പ്രത്യേകം പരിഗണിച്ചു.

2024-ലാണ് പുരസ്‌കാരം ഏർപ്പെടുത്തിയത്. ആദ്യ പുരസ്‌കാരം മുൻ വിഎസ്എസ്‌സി ഡയറക്ടർ എസ്. സോമനാഥിനായിരുന്നു. കഴിഞ്ഞ വർഷം മലങ്കര കത്തോലിക്കാ സഭാധ്യക്ഷൻ ബസേലിയോസ് ക്ലിമ്മീസ് കാതോലിക്കാ ബാവയ്ക്കാണ് പുരസ്‌കാരം ലഭിച്ചത്.

;