;

അനിരുദ്ധും കാവ്യാ മാരനും വിവാഹിതരായി

അനിരുദ്ധും കാവ്യാ മാരനും വിവാഹിതരായി

സംഗീത സംവിധായകൻ അനിരുദ്ധ് രവിചന്ദറും സൺറൈസേഴ്‌സ് ഹൈദരാബാദ് സഹ ഉടമ കാവ്. മാരനും വിവാഹിതരായി. ഗ്രീസിൽ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രം പങ്കെടുത്ത് സ്വകാര്യ ചടങ്ങിലായിരുന്നു വിവാഹം,​ വിവാഹത്തിന്റെ ആദ്യചിത്രം അനിരുദ്ധ് സോഷ്യൽ മീഡിയയിൽ പങ്കുവച്ചു.

ക്രീം നിറത്തിലുള്ള പരമ്പരാഗത വസ്ത്രങ്ങളിഞ്ഞ് അനിരുദ്ധിന്റെയും കാവ്യയുടെയും ചിത്രമാണ് പുറത്തുവന്നത്. വെള്ളപ്പൂക്കൾ കൊണ്ട് അലങ്കരിച്ച വേദിയിലാണ് വിവാഹചടങ്ങ് നടന്നത്.
“എന്റെ ജീവിതത്തിൽ ഒരിക്കൽ മാത്രം സംഭവിക്കുന്നത്,​ ജീവിതകാലം മുഴുവൻ നിലനിൽക്കാൻ…11:11. ” വിവാഹചിത്രം പങ്കുവച്ചു കൊണ്ട് അനിരുദ്ധ് ഇൻസ്റ്റഗ്രാമിൽ കുറിച്ചു. ഒപ്പം ഹൃദയത്തിന്റെ ഇമോജിയും ചേർത്തിട്ടുണ്ട്.

നവംബർ 10ന് ഗ്രീസിൽ പരമ്പരാഗത രീതിയിലുള്ള വിവാഹനിശ്ചയ ചടങ്ങുകളോടെയാണ് ആഘോഷങ്ങൾക്ക് തുടക്കമായത്. അടുത്ത ബന്ധുക്കളും തിരഞ്ഞെടുത്ത അതിഥികളും മാത്രമാണ് ചടങ്ങിൽ പങ്കെടുത്തത്. അനിരുദ്ധിന്റെ അമ്മാവനും സൂപ്പർതാരവുമായ രജനീകാന്ത്, ഐശ്വര്യ രജനീകാന്ത്, തമിഴ്‌നാട് മുൻ മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ, ഉപമുഖ്യമന്ത്രി ഉദയനിധി സ്റ്റാലിൻ എന്നിവരും ചടങ്ങിൽ പങ്കെടുത്തു.

;