;

മാസപ്പടി കേസിൽ പിണറായി വിജയന് തിരിച്ചടി; അപ്പീൽ തള്ളി ഹൈക്കോടതി

മാസപ്പടി കേസിൽ പിണറായി വിജയന് തിരിച്ചടി; അപ്പീൽ തള്ളി ഹൈക്കോടതി

കൊച്ചി: സി.എം.ആർ.എൽ – എക്സാലോജിക് മാസപ്പടി വിവാദവുമായി ബന്ധപ്പെട്ട് സിംഗിൾ ബെഞ്ച് ഉത്തരവിനെതിരെ പിണറായി വിജയൻ നൽകിയ അപ്പീൽ ഡിവിഷൻ ബെഞ്ച് സ്വീകരിച്ചില്ല. ഇതോടെ മാസപ്പടി കേസിൽ വിജിലൻസ് എഫ്.ഐ.ആർ നിലനിൽക്കും. നാല് റിട്ടുകളും കോടതി തള്ളി.

സിംഗിൾ ബെഞ്ച് ഉത്തരവ് അടിയന്തരമായി സ്റ്റേ ചെയ്യാൻ ഇന്നലെ ഹൈക്കോടതി വിസമ്മതിച്ചിരുന്നു. പ്രത്യേക അനുമതി തേടിയ ശേഷം മാത്രമേ സ്റ്റേ ഹരജി പരിഗണിക്കാനാകൂ എന്നാണ് ഡിവിഷൻ ബെഞ്ച് വ്യക്തമാക്കി. അപ്പീൽ സ്വീകരിക്കുന്ന കാര്യത്തിൽ പിന്നീട് തീരുമാനമറിയിക്കാമെന്നും കോടതി വ്യക്തമാക്കിയത്.പിണറായി വിജയന്റെ നിലപാടിനെ ഹൈക്കോടതിയിൽ പിന്തുണച്ച സർക്കാർ നിലപാടിനും ഡിവിഷൻ ബെഞ്ച് ഉത്തരവ് തിരിച്ചചടിയായി. ലഭിച്ച ഡയറി രേഖകൾ മാത്രം ഉപയോഗിച്ച് നേരിട്ട് കേസെടുക്കാൻ സാധിക്കില്ലെന്നും, പ്രാഥമിക അന്വേഷണം നടത്തണമെന്ന നിലപാടാണ്

;