;

ഡ്യൂട്ടിക്കിടെ കുഴഞ്ഞുവീണ് പൊലീസുദ്യോഗസ്ഥൻ മരിച്ചു

ഡ്യൂട്ടിക്കിടെ കുഴഞ്ഞുവീണ് പൊലീസുദ്യോഗസ്ഥൻ മരിച്ചു

തിരുവല്ല: ജോലിക്കിടെ കുഴഞ്ഞുവീണ് പൊലീസുദ്യോഗസ്ഥൻ മരിച്ചു. പത്തനംതിട്ട ജില്ലാ പൊലീസ് കാര്യാലയത്തിലെ എ.എസ്.ഐ എ.ജി. സുനിൽകുമാർ (50) ആണ് മരിച്ചത്.

തിരുവല്ല പൊലീസ് സ്റ്റേഷനിൽ ഡ്യൂട്ടിയിലിരിക്കെയാണ് സംഭവം. ഇന്ന് രാവിലെ പത്തരയോടെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട സുനിൽകുമാർ കുഴഞ്ഞുവീഴുകയായിരുന്നു. ഉടൻ തിരുവല്ലയിലെ സ്വകാര്യ മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല

;