breaking-news Kerala

മുഖ്യമന്ത്രിയാകാൻ സീനിയോറിറ്റി വേണ്ട; എന്റെ മണ്ഡലത്തിലെ ജനവികാരമാണ് ഞാൻ ഹൈക്കമാൻഡിനെ അറിയിച്ചത്; നിലപാട് അറിയിച്ച് കെ മുരളീധരൻ

തിരുവനന്തപുരം∙ മുഖ്യമന്ത്രിയെ തീരുമാനിക്കുന്നതിൽ സീനിയോറിറ്റി മാനദണ്ഡമാക്കേണ്ടതില്ലെന്നും ഘടകകക്ഷികളുടെ അഭിപ്രായവും എംഎൽഎമാരുടെ ഭൂരിപക്ഷവും നോക്കണമെന്നും കോൺഗ്രസ് നേതാവ് കെ.മുരളീധരൻ. പാർട്ടിക്കകത്ത് പലപ്പോഴും സീനിയോറിറ്റി ഒന്നും നോക്കിയിട്ടില്ലല്ലോ എന്നും മുരളീധരൻ ചോദിച്ചു. ഇതൊരു ഏകകക്ഷി സർക്കാർ അല്ല.

സഖ്യസർക്കാർ ആകുമ്പോൾ സ്വാഭാവികമായും ഘടകകക്ഷികളുടെ അഭിപ്രായം കൂടി ആരായണമെന്നും മുരളീധരൻ പറഞ്ഞു. മുഖ്യമന്ത്രി നിർണയത്തിൽ മുസ്ലിം ലീഗ് അഭിപ്രായം പറയുന്നതിനെതിരെ കോൺഗ്രസിനുള്ളിൽ തന്നെ വിമർശനമുയരുന്നതിനിടെയാണ് എതിരഭിപ്രായവുമായി മുരളീധരൻ രംഗത്തെത്തിയത്.

ജനങ്ങൾ അവരുടെ അഭിപ്രായം ഫ്ലെക്‌സുകളിലൂടെ പ്രദർശിപ്പിക്കുന്നതിൽ കുഴപ്പമില്ലെന്നും എന്നാൽ ഇതിന്റെയൊന്നും ആവശ്യമില്ലെന്നും മുരളീധരൻ പറഞ്ഞു. ‘പ്രകടനം നടത്തുന്നതൊന്നും ശരിയല്ല എന്നാണ് എന്റെ അഭിപ്രായം. ഫ്ലെക്സിന്റെ എണ്ണം കൂടിയതു കൊണ്ടോ ജാഥകൾ കൂടിയതു കൊണ്ടോ ഒന്നും തീരുമാനമാകില്ല. അതിനു കൃത്യമായ നടപടിക്രമങ്ങളുണ്ട്. 24 മണിക്കൂറിനുള്ളിൽ അതു പൂർത്തിയാകുമെന്നാണു ഡൽഹിയിൽനിന്ന് അറിയുന്നത്. ഹൈക്കമാൻഡിനോട് വ്യക്തമായ അഭിപ്രായം പറഞ്ഞിട്ടുണ്ട്. അതു പരസ്യപ്പെടുത്താനില്ല. എന്റെ മണ്ഡലത്തിലെ ജനവികാരമാണ് അവരെ അറിയിച്ചത്.’- മുരളീധരൻ പറഞ്ഞു.

Leave feedback about this

  • Quality
  • Price
  • Service

PROS

+
Add Field

CONS

+
Add Field
Choose Image
Choose Video