തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ള കേസിൽ ഏഴ് പേരെ പ്രതിചേർത്ത് എസ്.െഎ.ടി. തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് പി.എസ് പ്രശാന്ത്, തന്ത്രി കണ്ഠരര് രാജീവർ, മുരാരി ബാബു, ഉണ്ണികൃഷ്ണൻ പോറ്റി ഉൾപ്പടെ ഏഴ് പേരാണ് പ്രതിപ്പട്ടികയിലുള്ളത്. ഏഴ് പേരുടെ പങ്ക് വ്യക്തമാക്കുന്ന തെളിവുകൾ പ്രത്യേക അന്വേഷണ സംഘം ഹൈക്കോടതിയിൽ ഹാജരാക്കി.
വിശ്വാസ വഞ്ചന, വ്യാജ രേഖ ചമയക്കൽ തുടങ്ങിയ കുറ്റമാണ് ചുമത്തിയിരിക്കുന്നത്. ഗുരുതരമായ കുറ്റകൃത്യം അന്നത്തെ ഭരണസമിതിയും പി.എസ് പ്രശാന്തും നടത്തിയെന്നാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തൽ. 2019ൽ നടത്തിയ സ്വർണക്കൊള്ളക്ക് പിന്നാലെ ദ്വാരപാലക ശിൽപ്പത്തിന് സ്വർണം പൂശാനെന്ന പേരിൽ അനധികൃതമായി സ്വർണക്കടത്തിന് കൂട്ടുനിന്നെന്നും അന്വേഷണ സംഘം കുറ്റപത്രത്തിൽ ചൂണ്ടിക്കാട്ടുന്നത്. പി.എസ് പ്രശാന്തിനെ നാലാം പ്രതിയാക്കിയാണ് കുറ്റപത്രം സമർപ്പിച്ചിരിക്കുന്നത്.