കോ​ൺ​ഗ്ര​സ് എ​സും എ​ൻ.​സി.​പി സെ​ക്യു​ല​റും ലയിക്കുന്നു; രാ​മ​ച​ന്ദ്ര​ന്‍ ക​ട​ന്ന​പ്പ​ള്ളി​യും എ.​കെ.​ശ​ശീ​ന്ദ്ര​നും ച​ർ​ച്ച ന​ട​ത്തി

കോ​ൺ​ഗ്ര​സ് എ​സും എ​ൻ.​സി.​പി സെ​ക്യു​ല​റും ലയിക്കുന്നു; രാ​മ​ച​ന്ദ്ര​ന്‍ ക​ട​ന്ന​പ്പ​ള്ളി​യും എ.​കെ.​ശ​ശീ​ന്ദ്ര​നും ച​ർ​ച്ച ന​ട​ത്തി

തി​രു​വ​ന​ന്ത​പു​രം: ഇ​ട​തു​മു​ന്ന​ണി​യി​ലെ ക​ക്ഷി​ക​ളാ​യ കോ​ൺ​ഗ്ര​സ് എ​സും എ​ൻ​സി​പി സെ​ക്യു​ല​റും ത​മ്മി​ൽ ല​യി​ക്കു​ന്നു. ഇ​തു സം​ബ​ന്ധി​ച്ച് രാ​മ​ച​ന്ദ്ര​ന്‍ ക​ട​ന്ന​പ്പ​ള്ളി​യും എ.​കെ.​ശ​ശീ​ന്ദ്ര​നും ച​ർ​ച്ച ന​ട​ത്തി​യെ​ന്നും റി​പ്പോ​ർ​ട്ടു​ക​ളു​ണ്ട്. എ​ന്‍​സി​പി​യി​ല്‍ പി.​സി.ചാ​ക്കോ​യു​മാ​യി ഇ​ട​ഞ്ഞ് എ.​കെ.​ശ​ശീ​ന്ദ്ര​ന്‍ വി​ഭാ​ഗം മാ​റി നി​ല്‍​ക്കു​ക​യാ​ണ്.

എ​ന്‍​സി​പി സെ​ക്യു​ല​ര്‍ എ​ന്ന നി​ല​യി​ല്‍ അ​വ​ര്‍ യോ​ഗം വി​ളി​ക്കു​ക​യും ചെ​യ്തു. ല​യ​ന സാ​ധ്യ​ത ച​ര്‍​ച്ച ചെ​യ്യാ​ന്‍ ജൂ​ലൈ 11ന് ​കൊ​ച്ചി​യി​ല്‍ വ​ച്ചാ​ണ് യോ​ഗം. ക​ഴി​ഞ്ഞ ദി​വ​സ​മാ​ണ് കോ​ഴി​ക്കോ​ട് വ​ച്ച് ക​ട​ന്ന​പ്പ​ള്ളി രാ​മ​ച​ന്ദ്ര​നും എ.​കെ. ശ​ശീ​ന്ദ്ര​നും ത​മ്മി​ല്‍ ച​ര്‍​ച്ച ന​ട​ത്തി​യ​ത്.