തിരുവനന്തപുരം: സംസ്ഥാനത്ത് കടുത്ത ചൂടിന് ആശ്വാസമായി വേനൽമഴ എത്തുന്നു. നാളെ മുതൽ തുടങ്ങുന്ന മഴ 29, 30 തീയതികളിൽ വ്യാപകമാവുമെന്നാണ് കാലാവസ്ഥ വകുപ്പിൻ്റെ വിലയിരുത്തൽ. മെയ് ആദ്യവാരവും മഴ തുടരും. എല്ലാദിവസവും തുടർച്ചയായി മഴയുണ്ടാകണമെന്നില്ല. വൈകുന്നേരങ്ങളിൽ ചെയ്യുന്ന മഴക്കൊപ്പം ഇടിമിന്നൽ ജാഗ്രത നിർദേശവുമുണ്ട്. നിലവിൽ മഹാരാഷ്ട്രയ്ക്കും കർണാടകയ്ക്കും മുകളിലായി എതിർ ചുഴലിയും കർണാടക മുതൽ കന്യാകുമാരി വരെ ന്യൂനമർദ പാത്തിയും രൂപപ്പെട്ടിട്ടുണ്ട്.