;

ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് പ്രതിഷേധം; പൊലീസ് ബസിന്റെ താക്കോൽ ഊരി യുവതി

ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് പ്രതിഷേധം; പൊലീസ് ബസിന്റെ താക്കോൽ ഊരി യുവതി

ന്യൂഡൽഹി: മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് ഡൽഹിയിൽ നടന്ന പ്രതിഷേധത്തിനിടെ നാടകീയ രംഗങ്ങൾ. കസ്റ്റഡിയിലെടുത്ത പ്രതിഷേധക്കാരുമായി പോകുകയായിരുന്ന പൊലീസ് ബസിന്റെ താക്കോൽ പ്രതിഷേധക്കാരിലൊരാൾ ഊരിയെടുത്ത് ഓടിരക്ഷപ്പെട്ടതായി റിപ്പോർട്ട്.

താക്കോൽ നഷ്ടപ്പെട്ടതോടെ പൊലീസ് ബസ് വഴിയിൽ കുടുങ്ങി. തുടർന്ന് പൊലീസുകാർ ചേർന്ന് ബസ് തള്ളിനീക്കുകയായിരുന്നു. സംഭവത്തിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്.

ശക്തമായ പൊലീസ് സന്നാഹത്തിനിടെയായിരുന്നു പ്രതിഷേധം. പ്രതിഷേധത്തിനിടെ നിരവധി പേരെ ഡൽഹി പൊലീസ് കസ്റ്റഡിയിലെടുത്തു. കസ്റ്റഡിയിലുള്ളവരുമായി പോകാൻ തയ്യാറെടുക്കുകയായിരുന്ന പൊലീസ് ബസിന് സമീപമെത്തിയ യുവതി താക്കോൽ കൈക്കലാക്കുകയായിരുന്നു എന്നാണ് പുറത്തുവരുന്ന വിവരം.

സംഭവത്തെ അനുകൂലിച്ചും ഔദ്യോഗിക വാഹനത്തിന്റെ താക്കോൽ ഊരിയെടുത്തതിലെ നിയമപരമായ വശങ്ങൾ ചൂണ്ടിക്കാട്ടിയും സമൂഹമാധ്യമങ്ങളിൽ വിവിധ പ്രതികരണങ്ങൾ ഉയരുന്നുണ്ട്. അതേസമയം, സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്ന വീഡിയോയുടെ ആധികാരികത ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. സംഭവവുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ പുറത്തുവരുന്നതേയുള്ളൂ.

;