;

ഇടപ്പള്ളിയിലെ ലോഡ്ജിൽ യുവതിയെ ബലാത്സംഗം ചെയ്തെന്ന കേസ്; രണ്ടു പേർ പിടിയിൽ

ഇടപ്പള്ളിയിലെ ലോഡ്ജിൽ യുവതിയെ ബലാത്സംഗം ചെയ്തെന്ന കേസ്; രണ്ടു പേർ പിടിയിൽ

കൊച്ചി: യുവതിയെ ഇടപ്പള്ളിയിലെ ലോഡ്ജിലെത്തിച്ച് ബലാത്സംഗം ചെയ്തെന്ന കേസിൽ രണ്ടുപേർ പിടിയിൽ. ആലപ്പുഴ കാർത്തികപ്പള്ളി ഇരിക്കാവ് എസ്.ആർ. നിവാസിൽ ശ്രീരാജ് (30), കളമശേരി തേവയ്ക്കൽ കുതിരപ്പറമ്പിൽ ജിത്ത് മാർട്ടിൻ (27) എന്നിവരെയാണ് കളമശേരി പൊലീസ് അറസ്റ്റ് ചെയ്തത്.

യുവതിക്ക് മദ്യവും മയക്കുമരുന്നും നൽകിയ ശേഷം ബലാത്സംഗത്തിനും ലൈംഗികാതിക്രമത്തിനും ഇരയാക്കിയെന്നാണ് പൊലീസ് പറയുന്നത്. സ്പാകൾ കേന്ദ്രീകരിച്ച് ആവശ്യക്കാർക്ക് യുവതികളെ എത്തിച്ചുനൽകുന്ന സംഘത്തിലെ കണ്ണികളാണ് പ്രതികളെന്നും പൊലീസ് വ്യക്തമാക്കി.

ശ്രീരാജ് ഇടപ്പള്ളിയിൽ സ്പാ നടത്തിവരുന്നുണ്ട്. ഇവിടെ ജോലി നൽകാമെന്ന് വാഗ്ദാനം ചെയ്താണ് യുവതിയെ എത്തിച്ചതെന്നാണ് പൊലീസ് പറയുന്നത്.

കളമശേരി പൊലീസ് സർക്കിൾ ഇൻസ്പെക്ടർ എ.എൽ. അഭിലാഷിന്റെ നേതൃത്വത്തിലായിരുന്നു അറസ്റ്റ്. സബ് ഇൻസ്പെക്ടർമാരായ രാംലാൽ, വി.എസ്. ബിനു, സീനിയർ സി.പി.ഒമാരായ ലിബിൻകുമാർ, സിജിൽ, സുരേഷ്, അനീഷ് എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു.

കേസിൽ കൂടുതൽ അറസ്റ്റ് ഉണ്ടാകുമെന്ന് തൃക്കാക്കര അസിസ്റ്റന്റ് കമ്മിഷണർ സി.കെ. ബിജോയ് ചന്ദ്രൻ അറിയിച്ചു.

;