breaking-news Kerala

പോളിങ്ങ് സമയം രാത്രി എട്ട് മണി വരെയാക്കണം; തിരഞ്ഞെടുപ്പ് കമ്മീഷന് കത്തയച്ച് വിജയ്

ചെന്നൈ : തമിഴ്നാട്ടിൽ വോട്ടെടുപ്പ് പുരോഗമിക്കവെ പോളിങ് സമയം നീട്ടണമെന്ന ആവശ്യവുമായി ടിവികെ അധ്യക്ഷൻ വിജയ് തിരഞ്ഞെടുപ്പ് കമ്മിഷന് കത്തയച്ചു. ബസുകൾ ഇല്ലാത്തതിനാൽ വോട്ടർമാർ വൈകിയെന്നും അതിനാല്‍ രണ്ട് മണിക്കൂർ അധികം അനുവദിക്കണമെന്നുമാണ് ആവശ്യം.

ബസുകൾ കുറച്ചത് ആസൂത്രിത നീക്കമെന്ന് സംശയിക്കുന്നതായും ആയിരക്കണക്കിന് വോട്ടർമാർ പലയിടത്തും കുടുങ്ങിക്കിടക്കുന്നതായും വിജയ് കത്തിൽ പറയുന്നു. പോളിങ് രാത്രി 8 മണി വരെ ആക്കണം, ബസ് സർവീസ് നടത്താൻ സംസ്ഥാന സർക്കാരിനും കോർപറേഷനും നിർദേശം നൽകണം, പോളിങ് വൈകുന്നതിനാൽ ബൂത്തുകളിൽ മേൽനോട്ടത്തിനായി ഒരു ഓഫിസറെ നിയമിക്കണം എന്നീ കാര്യങ്ങളാണ് വിജയ് തിരഞ്ഞെടുപ്പ് കമ്മിഷനോട് ആവശ്യപ്പെട്ടിരിക്കുന്നത്.

Leave feedback about this

  • Quality
  • Price
  • Service

PROS

+
Add Field

CONS

+
Add Field
Choose Image
Choose Video