ഇതേവരെ ആരോഗ്യമന്ത്രി ഇവിടെ വന്നിട്ടില്ല, ‌നിപ വിഷയത്തിൽ ഇടപെട്ടിട്ടില്ല; നിപയെ ഗൗരവകരമായി കൈകാര്യം ചെയ്യുന്നില്ലെന്ന്പിണറായി വിജയൻ

ഇതേവരെ ആരോഗ്യമന്ത്രി ഇവിടെ വന്നിട്ടില്ല, ‌നിപ വിഷയത്തിൽ ഇടപെട്ടിട്ടില്ല; നിപയെ ഗൗരവകരമായി കൈകാര്യം ചെയ്യുന്നില്ലെന്ന്പിണറായി വിജയൻ

കോഴിക്കോട്: നിപയെ ഗൗരവകരമായി കൈകാര്യം ചെയ്യുന്നില്ലെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. സർക്കാർ ആരോ​ഗ്യവകുപ്പ് ഏകോപനമില്ലെന്നും വളരെ ശോചനീയമായ നിലയാണെന്നും പിണറായി വിജയൻ പറഞ്ഞു. ആരോ​ഗ്യമന്ത്രി വരികയോ ഇടപെടുകയോ ചെയ്തില്ല.

ജാ​ഗ്രതയോടെയുള്ള ഇടപെടലുണ്ടായില്ലെന്നും പിണറായി വിജയൻ വിമർശിച്ചു. അതേസമയം ദേവസ്വം പ്ലീഡർ നിയമനത്തിലും പ്രതിപക്ഷ നേതാവ് സർക്കാരിനെതിരെ വിമർശനമുന്നയിച്ചു. ദേവസ്വം പ്ലീഡർ നിയമനം വിചിത്രമാണ്. ദേവസ്വം മന്ത്രിയറിയാതെ എങ്ങനെ നിയമനം നടത്തുമെന്നും പിണറായി വിജയൻ ചോദിച്ചു.