ദൈ​വ​ങ്ങ​ളു​ടെ പേ​രെ​ടു​ത്ത് പ​റ​ഞ്ഞു​ള്ള സത്യപ്രതിജ്ഞ; 20 ബിജെപി കൗ​ൺ​സി​ല​ർ​മാ​രു​ടെ സ​ത്യ​പ്ര​തി​ജ്ഞ അ​സാ​ധു​വാക്കി ഹൈക്കോടതി

ദൈ​വ​ങ്ങ​ളു​ടെ പേ​രെ​ടു​ത്ത് പ​റ​ഞ്ഞു​ള്ള സത്യപ്രതിജ്ഞ; 20 ബിജെപി കൗ​ൺ​സി​ല​ർ​മാ​രു​ടെ സ​ത്യ​പ്ര​തി​ജ്ഞ അ​സാ​ധു​വാക്കി ഹൈക്കോടതി

കൊ​ച്ചി: തി​രു​വ​ന​ന്ത​പു​രം ന​ഗ​ര​സ​ഭ​യി​ലെ 20 ബിജെപി കൗ​ൺ​സി​ല​ർ​മാ​രു​ടെ സ​ത്യ​പ്ര​തി​ജ്ഞ അ​സാ​ധു​വെ​ന്ന് ഹൈ​ക്കോ​ട​തി. ദൈ​വ​ങ്ങ​ളു​ടെ പേ​രെ​ടു​ത്ത് പ​റ​ഞ്ഞു​ള്ള സ​ത്യ​പ്ര​തി​ജ്ഞ​യാ​ണ് അ​സാ​ധു​വാ​ക്കി​യ​ത്.

ഇ​ത് ച​ട്ട​ലം​ഘ​ന​മാ​ണെ​ന്ന് കോ​ട​തി ചൂ​ണ്ടി​ക്കാ​ട്ടി. ഇ​വ​ർ നാ​ലാ​ഴ്ച​യ്ക്ക​കം വീ​ണ്ടും സ​ത്യ​പ്ര​തി​ജ്ഞ ചെ​യ്യ​ണ​മെ​ന്ന് കോ​ട​തി വ്യ​ക്ത​മാ​ക്കി.

സി​പി​എം കൗ​ൺ​സി​ല​ർ എ​സ്.​പി.​ദീ​പ​ക്കാ​ണ് ദൈ​വ​ങ്ങ​ളു​ടെ പേ​രെ​ടു​ത്ത് പ​റ​ഞ്ഞു​ള്ള സ​ത്യ​പ്തി​ജ്ഞ​യ്ക്കെ​തി​രേ കോ​ട​തി​യെ സ​മീ​പി​ച്ച​ത്. ഈ ​കൗ​ൺ​സി​ല​ർ​മാ​രു​ടെ അം​ഗ​ത്വം റ​ദ്ദാ​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ടാ​യി​രു​ന്നു ഹ​ർ​ജി.