പാലാ നഗരസഭയ്ക്ക് പുതിയ ചെയർപേഴ്സൺ; മായാ രാഹുലിന് വിജയം

പാലാ നഗരസഭയ്ക്ക് പുതിയ ചെയർപേഴ്സൺ; മായാ രാഹുലിന് വിജയം

കോട്ടയം: പാലാ നഗരസഭയുടെ പുതിയ ചെയർപേഴ്സണായി വിമത–ഇടതുമുന്നണി കൂട്ടായ്മയുടെ സ്ഥാനാർഥി മായാ രാഹുൽ തെരഞ്ഞെടുക്കപ്പെട്ടു. ഇന്ന് രാവിലെ നടന്ന ചെയർപേഴ്സൺ തെരഞ്ഞെടുപ്പിൽ യു.ഡി.എഫ് സ്ഥാനാർഥി റിയാ ചീരാംകുഴിയെ പരാജയപ്പെടുത്തിയാണ് മായാ രാഹുൽ അധ്യക്ഷ സ്ഥാനത്തെത്തിയത്.

മായാ രാഹുലിന് 16 വോട്ടും റിയാ ചീരാംകുഴിക്ക് 10 വോട്ടും ലഭിച്ചു. ഇതോടെ പാലാ നഗരസഭയിലെ നിലവിലെ രാഷ്ട്രീയ സമവാക്യങ്ങളിൽ നിർണായക മാറ്റമാണ് ഉണ്ടായിരിക്കുന്നത്.

പാലാ ഡി.ഇ.ഒ ആയിരുന്നു തെരഞ്ഞെടുപ്പിന്റെ വരണാധികാരി. നിശ്ചിത നടപടിക്രമങ്ങൾ പാലിച്ചായിരുന്നു തെരഞ്ഞെടുപ്പ്. വിജയത്തിന് പിന്നാലെ മായാ രാഹുൽ നഗരസഭാ കൗൺസിലർമാർക്കും പിന്തുണ നൽകിയ എല്ലാവർക്കും നന്ദി അറിയിച്ചു. നഗരസഭയുടെ വികസനത്തിനും ജനങ്ങളുടെ ആവശ്യങ്ങൾക്കും മുൻഗണന നൽകി എല്ലാവരെയും ഒപ്പം നിർത്തി പ്രവർത്തിക്കുമെന്നും അവർ പറഞ്ഞു.