പ്രവാസ ലോകത്ത് ഓണം ഒരുങ്ങാൻ പഴം -പച്ചക്കറി വിഭവങ്ങളുമായി ലുലുവിന്റെ പ്രത്യേക കാർഗോ വിമാനം

പ്രവാസ ലോകത്ത് ഓണം ഒരുങ്ങാൻ പഴം -പച്ചക്കറി വിഭവങ്ങളുമായി ലുലുവിന്റെ പ്രത്യേക കാർഗോ വിമാനം

കൊച്ചിയിൽ നിന്ന് 45 ടൺ പച്ചക്കറി – വിഭവങ്ങളുമായി വിമാനം പുറപ്പെട്ടു

കൊച്ചി: പ്രവാസ ലോകത്ത് ഓണം ആഘോഷമാക്കാൻ ഓണസദ്യയ്ക്കാവശ്യമായ പഴം, പച്ചക്കറി, വാഴയില തുടങ്ങിയ വിഭവങ്ങളുമായി ലുലുവിന്റെ പ്രത്യേക കാർഗോ വിമാനം കൊച്ചിയിൽ നിന്ന് പുറപ്പെട്ടു. നാഷണൽ എയർലൈൻസിന്റെ കാർഗോ വിമാനത്തിലാണ് ഇന്നലെ രാവിലെ 10:40 ന് 45 ടൺ പഴം പച്ചക്കറി വിഭവങ്ങൾ കയറ്റി അയച്ചത്.

സദ്യയ്ക്കാവശ്യമായ വാഴയിലകൾ ഉൾപ്പെടെയുള്ള പഴം, പച്ചക്കറി വിഭവങ്ങളാണ് വിമാനത്തിലുള്ളത്. ഇതിന് പുറമെ 60 ടൺ പഴം, പച്ചക്കറി, വാഴയിലകൾ എന്നിവയുമായി മറ്റൊരു കാർഗോ വിമാനം ഓഗസ്റ്റ് 20ന് കൊച്ചിയിൽ നിന്ന് പുറപ്പെടും.

ലുലു ഫെയർ എക്സ്പോർട്ടിന്റെ നേതൃത്വത്തിൽ മൂന്ന് ലക്ഷത്തിലധികം പഴം-പച്ചക്കറി വിഭവങ്ങളാണ് ഗൾഫ് രാജ്യങ്ങളിലെ ലുലു സ്റ്റോറുകളിലേക്ക് എത്തിക്കുന്നത്. ഓണക്കാലത്ത് പ്രവാസി മലയാളികൾക്ക് ആവശ്യമായ ഭക്ഷ്യവസ്തുക്കളുടെ ലഭ്യത ഉറപ്പാക്കുന്നതിനുള്ള മുൻകരുതൽ നടത്തുമെന്ന് ലുലു ഗ്രൂപ്പ് ചെയർമാൻ എം എ യൂസഫലി പ്രഖ്യാപിച്ചിരുന്നു. പിന്നാലെയാണ് പ്രവാസി സഹോദരങ്ങളുടെ ഓണം കേമമാക്കാൻ ജി.സി.സിയിലെ ലുലു സ്റ്റോറുകൾ സജ്ജമായിരിക്കുന്നത് .

പടം അടിക്കുറിപ്പ്

പ്രവാസ ലോകത്ത് ഓണം ഒരുങ്ങാനുള്ള പച്ചക്കറി -പഴം വിഭവങ്ങളുമായി ലുലു ഒരുക്കിയ നാഷണൽ എയർവേയ്‌സിന്റെ കാർഗോ വിമാനം കൊച്ചി വിമാനത്താവളത്തിൽ നിന്ന് പുറപ്പെട്ടപ്പോൾ