തമിഴ്നാട്ടിലെ എംഎൽഎമാർക്ക് പുതിയ കാർ; ₹75,000 അലവൻസും

തമിഴ്നാട്ടിലെ എംഎൽഎമാർക്ക് പുതിയ കാർ; ₹75,000 അലവൻസും

ചെന്നൈ: തമിഴ്നാട്ടിലെ എല്ലാ എംഎൽഎമാർക്കും പുതിയ കാർ അനുവദിക്കുമെന്ന് മുഖ്യമന്ത്രി ജോസഫ് വിജയ് പ്രഖ്യാപിച്ചു. മണ്ഡലങ്ങളിലേക്കുള്ള യാത്ര സുഗമമാക്കുന്നതിനും ജനങ്ങളുടെ ആവശ്യങ്ങളിൽ കാര്യക്ഷമമായി ഇടപെടുന്നതിനുമാണ് പുതിയ പദ്ധതി.

പദ്ധതിയുടെ ഭാഗമായി ഓരോ നിയമസഭാംഗത്തിനും പ്രതിമാസം 75,000 അലവൻസ് ലഭിക്കും. ഡ്രൈവറുടെ ശമ്പളം ഉൾപ്പെടെയുള്ള വാഹനവുമായി ബന്ധപ്പെട്ട ചെലവുകൾക്കായാണ് തുക അനുവദിക്കുക. ഇതിന് പുറമെ ഓരോ എംഎൽഎ ഓഫീസിലും അസിസ്റ്റന്റിനെ നിയമിക്കുന്നതിനായി പ്രതിമാസം 25,000 വീതവും സർക്കാർ നൽകും.

അടിസ്ഥാന സൗകര്യങ്ങളുടെ അഭാവത്തിൽ എംഎൽഎമാർക്ക് കാര്യക്ഷമമായി പ്രവർത്തിക്കാൻ കഴിയുന്നില്ലെന്ന് വിസികെ എംഎൽഎ ജ്യോതിമണി ചൂണ്ടിക്കാട്ടിയിരുന്നു. വിഷയം ഉന്നയിച്ച് ദിവസങ്ങൾക്കുള്ളിലാണ് സർക്കാർ പുതിയ പ്രഖ്യാപനം നടത്തിയിരിക്കുന്നത്.