ദേശീയ ഫുട്‌ബോള്‍ താരം സിനാൻ ജലീൽ ബൈക്ക് അപകടത്തില്‍ മരിച്ചു

ദേശീയ ഫുട്‌ബോള്‍ താരം സിനാൻ ജലീൽ ബൈക്ക് അപകടത്തില്‍ മരിച്ചു

തൃശ്ശൂര്‍ : ദേശീയ ഫുട്‌ബോള്‍ താരം ബൈക്ക് അപകടത്തില്‍ മരിച്ചു. ചാവക്കാട് ചേറ്റുവ സ്വദേശിയായ സിനാന്‍ ജലീലാണ്(18) മരിച്ചത്. ശനിയാഴ്ച രാത്രി ചാവക്കാട് വെച്ചുണ്ടായ അപകടത്തെ തുടര്‍ന്ന് തൃശ്ശൂരിലെ സ്വകാര്യ ആശുപത്രിയില്‍ തീവ്ര പരിചരണ വിഭാഗത്തില്‍ ചികിത്സയിലായിരുന്നു. തിങ്കളാഴ്ച ഉച്ചയോടുകൂടിയാണ് മരണം സംഭവിച്ചത്.

എട്ടാം ക്ലാസ് മുതല്‍ പത്താം ക്ലാസ് വരെ മലപ്പുറം തിരൂര്‍ കൂട്ടായി മൗലാന മുഹമ്മദ് കുട്ടി മെമ്മോറിയല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ സ്‌പോര്‍ട്‌സ് ഹോസ്റ്റല്‍ വിദ്യാര്‍ത്ഥിയായിരുന്നു സിനാന്‍. നിലവില്‍ അത്താണിക്കല്‍ എംഐസി സ്‌കൂള്‍ ഹയര്‍സെക്കന്‍ഡറി വിദ്യാര്‍ത്ഥിയാണ്.