വടക്കന്‌‍ വീ​ര​ഗാഥയിലെ ചന്തുവും ഭ്രമയു​ഗത്തിലെ കൊടുമൺ പോറ്റിയും; എഴുപത്തിയഞ്ചിലും വിസ്മയപ്പിക്കുന്ന മമ്മൂട്ടി

വടക്കന്‌‍ വീ​ര​ഗാഥയിലെ ചന്തുവും ഭ്രമയു​ഗത്തിലെ കൊടുമൺ പോറ്റിയും; എഴുപത്തിയഞ്ചിലും വിസ്മയപ്പിക്കുന്ന മമ്മൂട്ടി

നീയടക്കമുള്ള പെണ്‍വര്‍ഗം മറ്റാരും …കാണാത്തത് കാണും… നിങ്ങള്‍ ശപിച്ച് കൊണ്ട് കൊഞ്ചും… ചിരിച്ചുകൊണ്ട് കരയും…. മോഹിച്ച് കൊണ്ട് വെറുക്കും… ഇനിയും വല്ല അടവുകള്‍ കൈയ്യിലുണ്ടെങ്കില്‍ പറഞ്ഞു താ .എം.ടിയുടെ തിരക്കഥയില്‍ മമ്മൂട്ടി നായകനായ വടക്കന്‍ വീരഗാഥയിലെ ഈ പൗരുഷം നിറഞ്ഞ ഡയലോഗാണ് മമ്മൂട്ടി എന്ന നടനിലെ നടനവൈഭവം കണ്ട് മലയാളികള്‍ അമ്പരന്നത്. എഴുപത്തിയഞ്ചാം വയസിലും മമ്മൂട്ടി ഓരോ വേഷങ്ങൾ കൊണ്ടും വിസ്മയിപ്പിക്കുകയാണ്. ഭ്രമയു​ഗവും നൻപകൽ നേരത്ത് മയക്കവും അങ്ങനെ മലയാളിയെ അമ്പരപ്പിക്കുന്ന കഥാവിശേഷങ്ങൾ. തോണിക്കാനായി എത്തി മലാളത്തിന്റെ പ്രിയനടനായി മാറിയതിൽ മമ്മൂട്ടിയുടെ പ്രയനങ്ങളും ചെറുതല്ല.

മമ്മൂട്ടിയെന്ന നടനെ വളര്‍ത്തിയതില്‍ എം.ടിയുടെ തൂലികയ്ക്കുള്ള പങ്കും വലുതായിരുന്നു. മെയ്ക്കരുത്തും ആകാരഭംഗിയും കൊണ്ട് ചരിത്രപുരുഷനായ ചന്തുവായി മെഗാസ്റ്റാര്‍ മ്മൂട്ടിയെത്തിയിട്ട് മുപ്പത് വര്‍ഷം പിന്നിടുമ്പോള്‍ ഹരിഹരന്റെ സംവിധാനത്തിലൊരുങ്ങിയ വടക്കന്‍ വീരഗാഥയും എം.ടിയുടെ നിര്‍വചനങ്ങളിലെ മമ്മൂട്ടിയും ഇന്നും മലയാളികള്‍ക്ക് അത്ഭുതമാണ്.എം.ടി. വാസുദേവന്‍ നായര്‍ കഥയും തിരക്കഥയും സംഭാഷണവുമെഴുതി സംവിധാനം ചെയ്ത ദേവലോകം എന്ന മലയാളചലച്ചിത്രമാണ് മമ്മൂട്ടി പ്രധാന വേഷത്തില്‍ അഭിനയിച്ച ആദ്യത്തെ ചലച്ചിത്രം.എന്നാല്‍ ഈ ചിത്രത്തിന്റെ ചിത്രീകരണം പൂര്‍ത്തിയായില്ല. കെ. ജി. ജോര്‍ജ് സംവിധാനം ചെയ്ത മേള എന്ന ചിത്രമാണ് മമ്മൂട്ടിയിലെ അഭിനേതാവിനെ ശ്രദ്ധേയനാക്കി,

എം.ടിയുടെ നിര്‍വചനങ്ങളിലെ ചേകവനായ ചന്തു

വടക്കന്‍ പാട്ടിലെ ഇരുമ്പാണിക്ക് പകരം മുളയാണി വച്ച ചന്ദുവിനെയല്ല മമ്മൂട്ടിയിലൂടെ മലയാളം കണ്ടത് നിസ്സഹായനായ ചതികള്‍ക്ക് മുന്നില്‍ മുട്ട്മടക്കിയനല്ലവനായ ചന്ദുവിനെ.. എം.ടിയുടെ ഭാഷ്യത്തിലെ ചന്ദുവിന് വികാരങ്ങളെ പിടിച്ചടക്കാന്‍ കഴിയാത്ത നിര്‍വികരാനായ ഒരു മനുഷ്യനെന്ന രൂപഭാവം കൂടി എം.ടി നല്‍കി. കാമ മോഹ ലോപ ക്രോധ ഭംഗത്തില്‍ മയങ്ങുന്ന സാധാരണക്കാരനായ മനുഷ്യന്‍.. പുത്തൂരംവീട്ടിലെ ആരോമല്‍ ചേകവരേക്കാള്‍ അങ്കപഴറ്റുകളിലും അടവുകളിലും കേന്മനായ ചന്തു. മുറപെണ്ണായ ആര്‍ച്ചയില്‍ നിന്ന് ഏല്‍ക്കേണ്ടി വരുന്ന പ്രണയചതിയും പതിനെട്ടടവും പയറ്റിതെളിഞ്ഞ ചേകവന്റെ പതര്‍ച്ചയും എം.ടി ദൃശ്യവല്‍ക്കരിച്ചു.

എം.ടി കാട്ടിത്തന്നത് ചന്തുവിന്റെ നല്ലവഷങ്ങളാണ്.. മണിയറയിലേക്ക് ക്ഷണിച്ച് കയറ്റിയ മുറപെണ്ണ് മുറമാറ്റി സംസാരിച്ചപ്പോള്‍ അപഹാസ്യനായവന്‍.. ഗുരുവായ അരിങ്ങോടരെ പോലും അരിഞ്ഞുവീഴ്ത്താന്‍ കുതുകാല്‍ വച്ചവന്‍ അങ്ങനെപോകുന്നു ചന്തുവിന്റെ വിശേഷണങ്ങള്‍. എന്നാല്‍ പ്രണയത്തിന് മുന്നില്‍ നിര്‍വികരനായി തോറ്റുകൊടുക്കുന്ന ചന്തുവിനെ മമ്മൂട്ടിയിലൂടെ കണ്ടപ്പോള്‍ മലയാല്‍ള്‍ കണ്ണീര്‍പൊഴിച്ചു. ഇനി വടക്കന്‍പാട്ടാണോ അതോ എം.ടി പറഞ്ഞതാണോ ശെരിയെന്ന് പോലും സംശയിച്ച് നിന്നു. ചരിത്രത്തിന് പ്രാധാന്യം നല്‍കുന്ന വടക്കന്‍ വീരഗാഥ ഇന്നും മലയാളത്തിലെ ഏറ്റവും മികച്ച ചിത്രങ്ങളിലൊന്നാണ്.