കൊച്ചിപുത്തന്മാറ്റങ്ങളുമായി മെറാള്‍ഡ ജ്വല്ലറി ഷോറും കൊച്ചി എം.ജി റോഡില്‍ പ്രവര്‍ത്തനം ആരംഭിച്ചു. ലുലു ഗ്രൂപ്പ് ചെയര്മാന് എം.എ യൂസഫലി ജ്വല്ലറി ഉദ്ഘാടനം ചെയ്തു. ഡിസൈനര്‍ ആഭരണങ്ങളുടെ വിപുലമായ ശേഖരമാണ് മെറാള്‍ഡയുടെ പുതിയ ഷോറൂമില്‍ ഒരുക്കിയിരിക്കുന്നത്.
കൊച്ചി എം.ജി റോഡില്‍ മഹാരാജാസ് മെട്രോ സ്റ്റേഷനു സമീപത്ത് വിശാലമായ സൗകര്യങ്ങളോടെയാണ് മെറാള്‍ഡ ജ്വല്ലറിയുടെ പുതിയ ഷോറും പ്രവര്‍ത്തനം ആരംഭിച്ചിരിക്കുന്നത്. ഇരു നിലകളിലായി പുതുമയുള്ള ഡിസൈനുകളില്‍ സ്വര്‍ണാഭരണങ്ങളുടെ വിപുലമായ ശേഖരമാണ് ഒരുക്കിയിരിക്കുന്നത്. ലുലു ഗ്രൂപ്പ് ചെയര്മാന് എം.എ. യൂസഫലി ഷോറൂമിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു.