;

സിഎംആർഎൽ–എക്‌സാലോജിക് ഇടപാട്: പിണറായി വിജയനും മുഹമ്മദ് റിയാസിനുമെതിരെ എഫ്‌ഐആർ രജിസ്റ്റർ ചെയ്യണമെന്ന് ഹൈക്കോടതി

സിഎംആർഎൽ–എക്‌സാലോജിക് ഇടപാട്: പിണറായി വിജയനും മുഹമ്മദ് റിയാസിനുമെതിരെ എഫ്‌ഐആർ രജിസ്റ്റർ ചെയ്യണമെന്ന് ഹൈക്കോടതി

കൊച്ചി: സിഎംആർഎൽ–എക്‌സാലോജിക് സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട് പിണറായി വിജയനും മുൻമന്ത്രി പി.എ. മുഹമ്മദ് റിയാസിനുമെതിരെ അഴിമതി നിരോധന നിയമപ്രകാരം എഫ്‌ഐആർ രജിസ്റ്റർ ചെയ്ത് കേസെടുക്കണമെന്ന് ഹൈക്കോടതി ഉത്തരവിട്ടു.

എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) നൽകിയ കത്തിന്റെ അടിസ്ഥാനത്തിൽ ഇരുവർക്കുമെതിരെ എഫ്‌ഐആർ രജിസ്റ്റർ ചെയ്യാത്തതിനെ ചോദ്യം ചെയ്ത് പൊതുപ്രവർത്തകൻ അഡ്വ. കെ.എം. ഷാജഹാൻ സമർപ്പിച്ച ഹർജിയിലാണ് ജസ്റ്റിസ് എ. ബദറുദ്ദീന്റെ ബെഞ്ചിന്റെ ഉത്തരവ്.

പ്രാഥമിക പരിശോധന നടത്തിയ ശേഷമേ കേസെടുക്കാനാകൂ എന്നായിരുന്നു സംസ്ഥാന സർക്കാരിന്റെ വാദം. എന്നാൽ, കേസ് രജിസ്റ്റർ ചെയ്യാൻ പര്യാപ്തമായ തെളിവുകൾ കത്തിലൂടെ കൈമാറിയിട്ടുണ്ടെന്ന് ഇഡി ഹൈക്കോടതിയെ അറിയിച്ചിരുന്നു.

പ്രാഥമിക പരിശോധന നടത്തിയ ശേഷമാണ് തെളിവുകൾ കൈമാറിയതെന്നും അതിനാൽ വീണ്ടും പ്രാഥമിക പരിശോധന നടത്തേണ്ടതിന്റെ ആവശ്യമെന്താണെന്നും ഇഡി കോടതിയിൽ നിലപാടെടുത്തു.

;