;

ഡൽഹിയിൽ കനത്ത സുരക്ഷ; 57 മെട്രോ സ്റ്റേഷനുകൾ അടച്ചിടും, 23,000 സുരക്ഷാ ഉദ്യോഗസ്ഥരെ വിന്യസിച്ചു

ഡൽഹിയിൽ കനത്ത സുരക്ഷ; 57 മെട്രോ സ്റ്റേഷനുകൾ അടച്ചിടും, 23,000 സുരക്ഷാ ഉദ്യോഗസ്ഥരെ വിന്യസിച്ചു

ന്യൂഡൽഹി: മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് ശനിയാഴ്ച ജന്തർ മന്ദറിൽ നടത്താനിരിക്കുന്ന പ്രതിഷേധത്തിന്റെ പശ്ചാത്തലത്തിൽ ഡൽഹിയിൽ സുരക്ഷ ശക്തമാക്കി. പ്രതിഷേധം കണക്കിലെടുത്ത് നഗരത്തിൽ കർശന നിയന്ത്രണങ്ങളും വിപുലമായ സുരക്ഷാ ക്രമീകരണങ്ങളുമാണ് ഏർപ്പെടുത്തിയിരിക്കുന്നത്.

മുൻകൂർ അറിയിപ്പ് നൽകിയിട്ടില്ലെന്നും നേരത്തെയുള്ള പ്രതിഷേധങ്ങളിൽ മാർഗനിർദേശങ്ങൾ ലംഘിക്കപ്പെട്ടിട്ടുണ്ടെന്നും ചൂണ്ടിക്കാട്ടി ഡൽഹി പൊലീസ് പ്രതിഷേധത്തിന് അനുമതി നിഷേധിച്ചതായാണ് റിപ്പോർട്ട്. മധ്യ ഡൽഹിയിൽ ഭാരതീയ നാഗരിക് സുരക്ഷാ സംഹിതയിലെ 163-ാം വകുപ്പ് പ്രകാരം നിരോധനാജ്ഞയും ഏർപ്പെടുത്തിയിട്ടുണ്ട്.

പ്രതിഷേധത്തിന്റെ പശ്ചാത്തലത്തിൽ വെള്ളിയാഴ്ച രാത്രി ഒൻപത് മുതൽ 57 മെട്രോ സ്റ്റേഷനുകൾ അടച്ചിടുമെന്നാണ് അറിയിപ്പ്. രാജീവ് ചൗക്ക്, സെൻട്രൽ സെക്രട്ടേറിയറ്റ്, ന്യൂഡൽഹി, മണ്ഡി ഹൗസ് തുടങ്ങിയ പ്രധാന സ്റ്റേഷനുകളും ഇതിൽ ഉൾപ്പെടുന്നു.

ശനിയാഴ്ച പുലർച്ചെ നാലിനും ഉച്ചയ്ക്കുമിടയിൽ ന്യൂഡൽഹി, ഹസ്രത്ത് നിസാമുദ്ദീൻ റെയിൽവേ സ്റ്റേഷനുകളിൽ എത്തേണ്ട നിരവധി ട്രെയിനുകൾ യാത്ര ആരംഭിക്കുന്ന കേന്ദ്രങ്ങളിൽനിന്ന് റദ്ദാക്കിയതായും റിപ്പോർട്ടുകളുണ്ട്. ഇതോടെ തലസ്ഥാനത്തേക്കുള്ള യാത്രക്കാർക്ക് ഗതാഗത നിയന്ത്രണങ്ങൾ ബാധിച്ചേക്കും.

പ്രതിഷേധം നേരിടുന്നതിനായി ഡൽഹിയിൽ ഏകദേശം 23,000 സുരക്ഷാ ഉദ്യോഗസ്ഥരെ വിന്യസിച്ചിട്ടുണ്ട്. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ നിർദേശപ്രകാരം ഒക്ടോബർ എട്ട് മുതൽ 12 വരെ കേന്ദ്ര സായുധ പൊലീസ് സേനയുടെ 221 കമ്പനികളെയും വിന്യസിച്ചിട്ടുണ്ട്. സിസിടിവി ക്യാമറകളും മുഖം തിരിച്ചറിയൽ സംവിധാനങ്ങളും ഉപയോഗിച്ച് നിരീക്ഷണം ശക്തമാക്കി. ഉത്തർപ്രദേശ്, ഹരിയാന തുടങ്ങിയ അയൽ സംസ്ഥാനങ്ങൾക്കും ജാഗ്രതാ നിർദേശം

;