ദോഹ : ഉപഭോക്താകൾക്ക് ഏറ്റവും മികച്ച സേവനങ്ങളും ഓഫറുകളും ലഭ്യമാകുന്ന ലുലു ഹാപ്പിനെസ് ലോയൽറ്റി പ്രോഗ്രാമിൽ പത്ത് ലക്ഷം അംഗങ്ങളുമായി ലുലു ഖത്തർ. ആകർഷകമായ പോയിന്റുകളും കിഴിവുകളും അടക്കമാണ് ഹാപ്പിനെസ് ലോയൽറ്റി പ്രോഗ്രാമിൽ ഉപഭോക്താകൾക്ക് ലഭിക്കുന്നത്.

ഖത്തറിലെ 1 മില്യൺ ഹാപ്പിനെസ് ആഘോഷപരിപടികൾക്ക് ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ യൂസഫലിയുടെ സാന്നിദ്ധ്യത്തിൽ സെൻട്രൽ മുൻസിപ്പൽ കൗൺസിൽ പ്രസിഡന്റ് മുഹമ്മദ് ബിൻ അലി അൽ അത്തബ തുടക്കം കുറിച്ചു. ഉപഭോക്താക്കൾ ലുലുവിൽ അർപ്പിക്കുന്ന വിശ്വാസത്തിന്റെ പ്രതിഫലനമാണ് ഈ നേട്ടമെന്നും, ഏറ്റവും മികച്ച സേവനം നൽകുന്നത് തുടരുമെന്നും ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ യൂസഫലി വ്യക്തമാക്കി.

എക്സ്ക്ലൂസീവ് റിവാർഡുകൾ, പോയിന്റുകൾ, സ്പെഷ്യൽ മെംബർ പ്രിവിലേജുകൾ ഉൾപ്പടെയാണ് ലുലു ഹാപ്പിനെസ് ലോയൽറ്റി അംഗങ്ങൾക്ക് ലഭിക്കുന്നത്. 1 മില്യൺ ഹാപ്പിനെസിന്റെ ഭാഗമായി ഖത്തറിലെ വിവിധ സ്റ്റോറുകളിൽ കൂടുതൽ ആകർഷകമായ ഓഫറുകളും ഉറപ്പാക്കിയിട്ടുണ്ട്.
ഖത്തറിൽ വിപുലമായ പദ്ധതികളുമായി ലുലു :
ഖത്തറിൽ മൂന്ന് പുതിയ പ്രജക്ടുകൾ കൂടി ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ യൂസഫലി പ്രഖ്യാപിച്ചു. ബരാഹ ടൗൺ, അൽ വാബ്, ഖെതൈഫാൻ ഐലൻഡ് എന്നിവടങ്ങളിലാണ് പുതിയ സ്റ്റോറുകൾ. കൂടാതെ, 500 മില്യൺ ഖത്തറ് റിയാലിന്റെ മറ്റൊരു പദ്ധതിയും ഉടൻ യാഥാർത്ഥ്യമാക്കുമെന്നും എം.എ യൂസഫലി വ്യക്തമാക്കി.