;

അന്വേഷണ ഉദ്യോഗസ്ഥനെ മാറ്റണം; എറണാകുളം മജിസ്‌ട്രേറ്റ് കോടതിയെ സമീപിച്ച് അൻസിബ ഹസൻ

അന്വേഷണ ഉദ്യോഗസ്ഥനെ മാറ്റണം; എറണാകുളം മജിസ്‌ട്രേറ്റ് കോടതിയെ സമീപിച്ച് അൻസിബ ഹസൻ

കൊച്ചി: സമൂഹമാധ്യമങ്ങളിലൂടെ അപമാനിച്ചെന്ന പരാതിയിലെ അന്വേഷണ ഉദ്യോഗസ്ഥനെ മാറ്റണമെന്ന ആവശ്യവുമായി നടി അൻസിബ ഹസൻ എറണാകുളം മജിസ്‌ട്രേറ്റ് കോടതിയെ സമീപിച്ചു.

അൻസിബയുടെ പരാതിയിൽ മജിസ്‌ട്രേറ്റ് കോടതിയുടെ നിർദേശപ്രകാരം പാലാരിവട്ടം പൊലീസ് ലക്ഷ്മിപ്രിയക്കെതിരെ ജാമ്യമില്ലാ വകുപ്പുകൾ ചുമത്തി കേസ് രജിസ്റ്റർ ചെയ്തിരുന്നു. ലക്ഷ്മിപ്രിയ, ഒരു യുട്യൂബ് ചാനൽ ഉടമ, നടി ശ്വേത മേനോൻ എന്നിവർ ചേർന്നുള്ള ഗൂഢാലോചനയുടെ ഭാഗമായാണ് തനിക്കെതിരെ വ്യാജപ്രചാരണം നടത്തിയതെന്നാണ് അൻസിബയുടെ ആരോപണം.

എന്നാൽ കേസിൽ ലക്ഷ്മിപ്രിയക്കെതിരെ മാത്രമാണ് പൊലീസ് നടപടി സ്വീകരിച്ചതെന്നും, മറ്റ് ആരോപണവിധേയരെ മനഃപൂർവം ഒഴിവാക്കിയെന്നുമാണ് അൻസിബ ഹർജിയിൽ പറയുന്നത്. നിലവിലെ അന്വേഷണ ഉദ്യോഗസ്ഥനിൽനിന്ന് നീതി ലഭിക്കില്ലെന്നും, അന്വേഷണം മറ്റൊരു ഉദ്യോഗസ്ഥനെ ഏൽപ്പിക്കണമെന്നും ഹർജിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്.

;