വരുന്ന അഞ്ച് ദിവസവും ശക്തമായ മഴ; സംസ്ഥാനത്തെ മഴ മുന്നറിയിപ്പിൽ മാറ്റം

വരുന്ന അഞ്ച് ദിവസവും ശക്തമായ മഴ; സംസ്ഥാനത്തെ മഴ മുന്നറിയിപ്പിൽ മാറ്റം

തിരുവനന്തപുരം: സംസ്ഥാനത്തെ മഴ മുന്നറിയിപ്പിൽ മാറ്റം. വരുന്ന അഞ്ച് ദിവസവും ശക്തമായ മഴയ്‌ക്കാണ്‌ സാധ്യത. മഴ കനക്കുന്ന പശ്ചാത്തലത്തില്‍ സംസ്ഥാനത്തെ മുഴുവന്‍ ജില്ലകളിലും ഇന്ന് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു.

നേരത്തെ പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിരുന്നു.

തിങ്കളാഴ്ച സംസ്ഥാനത്തെ രണ്ട് ജില്ലകളില്‍ അതിശക്തമായ മഴയ്ക്കാണ് സാധ്യതയെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകി. അതിശക്തമായ മഴ കണക്കിലെടുത്ത് കാസര്‍കോട്, കണ്ണൂര്‍ ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. ചൊവ്വാഴ്ച കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലും ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

വരും ദിവസങ്ങളില്‍ യെല്ലോ അലര്‍ട്ടുള്ള ജില്ലകള്‍

05/07/2026: കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട്

06/07/2026: എറണാകുളം, തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്

07/07/2026: എറണാകുളം, തൃശൂര്‍, മലപ്പുറം, വയനാട്

08/07/2026: ഇടുക്കി, എറണാകുളം, തൃശൂര്‍ പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട്

സംസ്ഥാനത്ത് മഴ ശക്തമാകുന്നതിനിടെ തൃശൂര്‍ ഇരിങ്ങാലക്കുടയില്‍ മിന്നല്‍ ചുഴലി റിപ്പോര്‍ട്ട് ചെയ്തു. ഇന്ന് രാവിലെയാണ് സംഭവം. മിന്നല്‍ ചുഴലിയില്‍ നിരവധി മരങ്ങള്‍ കടപുഴകി വീണ് നാശനഷ്ടമുണ്ടായി