വർ​ഗീയത കാണിക്കാനുള്ള ബുദ്ധിയും ശക്തിയും ശ്വേതയ്ക്ക് ഉണ്ടെന്ന് വിശ്വസിക്കുന്നില്ല; ശ്വേതയ്ക്ക് പിന്തുണയുമായി അനൂപ് ചന്ദ്രൻ

വർ​ഗീയത കാണിക്കാനുള്ള ബുദ്ധിയും ശക്തിയും ശ്വേതയ്ക്ക് ഉണ്ടെന്ന് വിശ്വസിക്കുന്നില്ല; ശ്വേതയ്ക്ക് പിന്തുണയുമായി അനൂപ് ചന്ദ്രൻ

കൊച്ചി: അമ്മ സംഘടനയിൽ നടക്കുന്ന വിവാദങ്ങളിൽ ശ്വേത മേനോന് അനുകൂലമായ നിലപാട് സ്വീകരിച്ച് നടൻ അനൂപ് ചന്ദ്രൻ. വർ​ഗീയത കാണിക്കാനുള്ള ബുദ്ധിയും ശക്തിയും ശ്വേതയ്ക്ക് ഉണ്ടെന്ന് വിശ്വസിക്കുന്നില്ല; ശ്വേതയ്ക്ക് പിന്തുണയുമായി അനൂപ് ചന്ദ്രൻ പ്രതികരിച്ചു. വൻകിട കോർപ്പറേറ്റുകളിൽ നിന്ന് ശ്വേത പണം വാങ്ങുമെന്ന ആരോപണം താൻ വിശ്വസിക്കുന്നില്ലെന്നും അനൂപ് ചന്ദ്രൻ പ്രതികരിച്ചു. മീഡിയ വൺ ചാനലിനോടായിരുന്നു താരത്തിന്റെ പ്രതികരണം.

നടീനടന്മാരുടെ സംഘടനയായ ‘അമ്മ’യിൽ ഭിന്നത രൂക്ഷമാകുന്നതിനിടെ പ്രസിഡന്റ് ശ്വേതാ മേനോനെതിരെ ഗുരുതര ആരോപണങ്ങളുമായി ഒരു വിഭാഗം നടിമാർ രം​ഗത്തെത്തിയിരുന്നു. മാലാ പാർവതി,ഉഷ ഹസീന, അൻസിബ ഹസൻ, മായാ വിശ്വനാഥ് എന്നിവരാണ് മാധ്യമങ്ങളെ കണ്ടത്. ‘അമ്മ’ സംഘടനയ്ക്കുള്ളിൽ വർഗീയ ധ്രുവീകരണത്തിന് ശ്വേതാ മേനോൻ ശ്രമിച്ചുവെന്നാണ് നടിമാരുടെ പ്രധാന ആരോപണം. പരാതിയുമായി എത്തിയ അൻസിബയെ സംഘടനയിൽ നിന്ന് പുറത്താക്കാനാണ് ഭരണസമിതി ശ്രമിച്ചതെന്നും നടിമാർ ആരോപിച്ചു.

സ്വകാര്യ ഫോൺസംഭാഷണം ശ്വേതാ മേനോൻ പുറത്തുവിട്ടത് തെറ്റാണെന്നും സംഭാഷണത്തിന്റെ പല ഭാഗങ്ങളും മ്യൂട്ട് ചെയ്ത ശേഷമാണ് അത് പുറത്തുവിട്ടതെന്നും നടിമാർ വിമർശിച്ചു. ‘അമ്മ’യിൽ രാഷ്ട്രീയ അജണ്ടകൾ നടപ്പാക്കാൻ ശ്രമിച്ചാൽ ശക്തമായി എതിർക്കുമെന്നും ശ്വേതാ മേനോൻ നടത്തിയതായി പറയുന്ന വർഗീയ ധ്രുവീകരണം ഒരു ആരോപണമല്ല, തങ്ങൾ നേരിട്ട് അനുഭവിച്ച കാര്യങ്ങളാണെന്നുമാണ്. ജനറൽ ബോഡി തെരഞ്ഞെടുത്ത കൺവീനറെ അപമാനിച്ച് സ്ഥാനത്തുനിന്ന് മാറ്റിയെന്നും മാലാ പാർവതി കുറ്റപ്പെടുത്തി.