മനാമ: സൗദി അറേബ്യയിലെ സിവിലിയൻ, സാമ്പത്തിക മേഖലകൾ ലക്ഷ്യമിട്ട് ഇറാൻ പിന്തുണയുള്ള ഹൂതികൾ നടത്തുന്ന തുടർച്ചയായ ആക്രമണങ്ങളെ ശക്തമായി അപലപിച്ച് ബഹ്റൈൻ. റിയാദ്, ദഹ്റാൻ, ഖമീസ് മുശൈത്ത് തുടങ്ങിയ മേഖലകളെ ലക്ഷ്യമിട്ട് ബാലിസ്റ്റിക് മിസൈലുകളും ഡ്രോണുകളും ഉപയോഗിച്ചുള്ള ആക്രമണങ്ങൾ കുറ്റകരമാണെന്ന് ബഹ്റൈൻ വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിൽ വ്യക്തമാക്കി.
ആക്രമണങ്ങൾ രാജ്യാന്തര നിയമങ്ങളുടെയും അന്താരാഷ്ട്ര മാനുഷിക തത്ത്വങ്ങളുടെയും ഐക്യരാഷ്ട്രസഭ ചാർട്ടറിന്റെയും ലംഘനമാണെന്ന് മന്ത്രാലയം ചൂണ്ടിക്കാട്ടി. മേഖലയിലെ സുരക്ഷയ്ക്കും സ്ഥിരതയ്ക്കും ഭീഷണിയാകുന്ന ഇത്തരം നടപടികൾ അംഗീകരിക്കാനാവില്ലെന്നും പ്രസ്താവനയിൽ വ്യക്തമാക്കി.