തൃശൂരിൽ ശനിയാഴ്ച വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി; മഴയും ജലനിരപ്പും ഉയർന്ന സാഹചര്യത്തിൽ നടപടി

തൃശൂരിൽ ശനിയാഴ്ച വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി; മഴയും ജലനിരപ്പും ഉയർന്ന സാഹചര്യത്തിൽ നടപടി

തൃശൂർ: ജില്ലയിൽ തുടരുന്ന ശക്തമായ മഴയും ജലാശയങ്ങളിലെയും ഡാമുകളിലെയും ജലനിരപ്പ് ഉയരുന്ന സാഹചര്യവും കണക്കിലെടുത്ത് ശനിയാഴ്ച ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ജില്ലാ കളക്ടർ ശിഖ സുരേന്ദ്രൻ അവധി പ്രഖ്യാപിച്ചു.

സർക്കാർ, എയ്ഡഡ്, അൺഎയ്ഡഡ് സ്കൂളുകൾ, പ്രൊഫഷണൽ കോളജുകൾ, സിബിഎസ്ഇ, ഐസിഎസ്ഇ, കേന്ദ്ര വിദ്യാലയങ്ങൾ, അങ്കണവാടികൾ, മദ്രസകൾ, ട്യൂഷൻ സെന്ററുകൾ എന്നിവ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി ബാധകമാണ്. അതേസമയം, മുൻകൂട്ടി നിശ്ചയിച്ചിട്ടുള്ള പൊതുപരീക്ഷകൾക്കും അഭിമുഖങ്ങൾക്കും അവധി ബാധകമല്ലെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു.

ജില്ലയിൽ മഴ തുടരുന്ന സാഹചര്യത്തിൽ എല്ലാവരും അതീവ ജാഗ്രത പാലിക്കണമെന്നും അനാവശ്യ യാത്രകൾ ഒഴിവാക്കണമെന്നും ജില്ലാ കളക്ടർ അഭ്യർഥിച്ചു. ദുരന്തനിവാരണ വകുപ്പും ജില്ലാ ഭരണകൂടവും നൽകുന്ന ഔദ്യോഗിക മുന്നറിയിപ്പുകളും നിർദേശങ്ങളും കർശനമായി പാലിക്കണമെന്നും കളക്ടർ നിർദേശിച്ചു.