breaking-news Kerala

“പ്രിയ സഹോദരൻ മോഹൻലാലിന് ജന്മദിനാശംസകൾ; ലാലേട്ടന് ജന്മദിനാശംസ നേർന്ന് എം.എ യൂസഫലി

അബുദബി:മലയാളത്തിന്റെ വിസ്മയ താരം മോഹൻലാലിന് ഹൃദയം തൊട്ട ജന്മദിനാശംസകളുമായി പ്രമുഖ വ്യവസായിയും ലുലു ഗ്രൂപ്പ് ചെയർമാനുമായ എം.എ. യുസഫലി. ജന്മദിനവും പുതിയ ചിത്രം ദൃശ്യം3യുടെ ആഗോള റിലീസും ഒരുമിച്ചെത്തിയ സുദിനത്തിൽ മോഹൻലാൽ ഇൻസ്റ്റാഗ്രാമിൽ പങ്കുവച്ച പോസ്റ്റിന് താഴെയാണ് സ്നേഹനിർഭരമായ ആശംസയുമായി യുസഫലി എത്തിയത്. സിനിമയും ബിസിനസ്സും കടന്ന് ഇരുവരും തമ്മിലുള്ള ആഴമേറിയ ആത്മബന്ധത്തിന്റെ നേർക്കാഴ്ചയായി മാറിയ ഈ ജന്മദിന സന്ദേശം നിമിഷനേരം കൊണ്ടാണ് ആരാധകരും സമൂഹമാധ്യമവും ഏറ്റെടുത്തത്.

“പ്രിയ സഹോദരൻ മോഹൻലാലിന് ജന്മദിനാശംസകൾ” എന്ന് കുറിച്ച യുസഫലി, പ്രിയതാരത്തിനും കുടുംബത്തിനും സർവ്വേശ്വരൻ ആയുസ്സും ആരോഗ്യവും സന്തോഷവും ഐശ്വര്യവും എന്നും നിലനിർത്തട്ടെ എന്ന് ആത്മാർഥമായി പ്രാർഥിക്കുന്നതായും ആശംസിച്ചു. സൂപ്പർതാരത്തിന്റെ പുതിയ ചിത്രത്തിന്റെ വരവും ജന്മദിനാഘോഷവും ഇരട്ടി മധുരമാക്കിയ ആരാധകർക്ക് പ്രവാസി ലോകത്തെയും സിനിമാ ലോകത്തെയും ഈ രണ്ട് പ്രമുഖ വ്യക്തിത്വങ്ങളുടെ സ്നേഹപ്പൊരുത്തം കൂടിയായപ്പോൾ അത് വലിയൊരു ദൃശ്യവിരുന്നായി മാറി.

Leave feedback about this

  • Quality
  • Price
  • Service

PROS

+
Add Field

CONS

+
Add Field