മലപ്പുറം : മങ്കടയിൽ ഇടിമിന്നലേറ്റ് 4 മരണം 3 പേർക്ക് പരിക്ക്. മലപ്പുറം ജില്ലയിലെ മങ്കട പഞ്ചായത്തിലെ വെള്ളില – കടുക്കാ സിറ്റി നമ്പൂരിക്കാട് പോയിന്റിൽ സായാഹ്നം ചെലവഴിക്കാനെത്തിയ സുഹൃത്തുക്കളായ യുവാക്കൾക്കാണ് ഇടിമിന്നലേറ്റത്. ആകെ ആറുപേർക്കാണ് മിന്നലേറ്റത്. ഇതിൽ നാലുപേർ മഞ്ചേരി മെഡിക്കൽ കോളേജിൽ എത്തുന്നതിന് മുൻപ് തന്നെ മരിച്ചു.
വൈകിട്ട് 5 മണിയോടെയാണ് സംഭവം. പരിക്കേറ്റ മറ്റു രണ്ടുപേർ മഞ്ചേരി മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്. ഇവരുടെ നില തൃപ്തികരമാണെന്നാണ് പ്രാഥമിക വിവരം. പ്രദേശവാസികളായ വിദ്യാര്‍ത്ഥികളാണ് അപകടത്തിൽപെട്ടതെന്നാണ്. സിയാദ് (18), ഫഹദ് (19), റഹീസ് (20), ബഹാസ് (18) എന്നിവരാണ് മരിച്ചത്.

Leave feedback about this