;

ശശിധരൻ കർത്തയുടെ പണമിടപാട് രേഖ: ഷോൺ ജോർജിനെതിരെ വി. മുരളീധരൻ

ശശിധരൻ കർത്തയുടെ പണമിടപാട് രേഖ: ഷോൺ ജോർജിനെതിരെ വി. മുരളീധരൻ

തിരുവനന്തപുരം: ശശിധരൻ കർത്ത പണം നൽകിയവരുടെ പട്ടിക പുറത്തുവിട്ട ബി.ജെ.പി സംസ്ഥാന വൈസ് പ്രസിഡന്റ് ഷോൺ ജോർജിനെതിരെ മുൻ സംസ്ഥാന പ്രസിഡന്റ് വി. മുരളീധരൻ. ഷോൺ ജോർജ് പുറത്തുവിട്ട രേഖയിൽ വി. മുരളീധരന്റെ പേര് ഉൾപ്പെട്ടതോടെയാണ് ബി.ജെ.പിക്കുള്ളിൽ വിഷയത്തിൽ ഭിന്നത രൂക്ഷമായത്.

ഷോൺ ജോർജ് പുറത്തുവിട്ട രേഖകളെക്കുറിച്ച് തനിക്ക് അറിവില്ലെന്നും രേഖയുടെ ആധികാരികത സംബന്ധിച്ച് വ്യക്തതയില്ലെന്നും വി. മുരളീധരൻ പ്രതികരിച്ചു. രേഖയുമായി ബന്ധപ്പെട്ട കൂടുതൽ ചോദ്യങ്ങൾ ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖറിനോടാണ് ചോദിക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു.

;