ഇടുക്കി: ഭൂപ്രശ്നങ്ങളിൽ പരിഹാരം വേണമെന്ന് ആവശ്യപ്പെട്ട് ഇടുക്കിയിൽ സി.പി.എം ആഹ്വാനം ചെയ്ത ഹർത്താലിൽ വാഹനങ്ങൾ തടയുന്നു. സ്വകാര്യബസുകളുടെ സർവീസുകൾ തടഞ്ഞാണ് ഹർത്താൽ മുന്നോട്ട് പോകുന്നത്. ജനങ്ങളുടെ ആവാസ വ്യവസ്ഥയെ അട്ടിമറിക്കുന്ന സർക്കാർ നടപടികളിൽ പ്രതിഷേധിച്ചാണ് ഹർത്താലെന്ന് ഇടതുപക്ഷ സംഘടനകൾ വിശദീകരിക്കുന്നത്.. നിലവിൽ സമാധാനപരമായി മുന്നോട്ട് നീങ്ങുന്ന നിലയിലാണ് ഹർത്താൽ.
കട്ടപ്പനയിൽ രാവിലെ സ്വകാര്യ വാഹനങ്ങൾ ഉൾപ്പടെ തടഞ്ഞു. കടകമ്പോളങ്ങൾ അടച്ച് വ്യാപാരികളും ഹർത്താലിന് െഎക്യദാർഢ്യം പ്രഖ്യാപിച്ചിട്ടുണ്ട്. ആനത്താരി ഉൾപ്പടെയുള്ള വിഷയങ്ങളുംവന്യമൃഗ ശല്യവും ഉൾപ്പടെ സി.പി.എം മുന്നോട്ട് വയ്ക്കുന്ന ജനകീയ പ്രശ്നങ്ങളിൽ പ്രധാനപ്പെട്ടതാണ്.