breaking-news Kerala

വ്യാജ വാർത്തകൾ ചമച്ച് സംസ്‌കൃത സർവ്വകലാശാലയെ തകർക്കാൻ കോൺഗ്രസ് – ബി ജെ പി സർവ്വീസ് സംഘടനകളുടെ സംയുക്ത നീക്കം

കൊച്ചി: കാലടി ശ്രീശങ്കരാചാര്യ സംസ്‌കൃത സർവ്വകലാശാലയിൽ ബിരുദാനന്തര കോഴ്‌സുകളുടെ പ്രവേശന അപേക്ഷ ക്ഷണിച്ചിരിക്കുന്ന സാഹചര്യത്തിൽ നിരന്തരമായി സർവ്വകലാശാലയെ അപകീർത്തിപ്പെടുത്തുന്ന വ്യാജ വാർത്തകൾ ചമച്ച് നൽകുകയാണ് സർവ്വകലാശാലയിലെ കോൺഗ്രസ് ബിജെപി അനുകൂല സർവ്വീസ് സംഘടനകൾ. ഈ പ്രവർത്തനങ്ങൾക്ക് താൽക്കാലിക വൈസ് ചാൻസലർ എല്ലാവിധ പിന്തുണയുമുണ്ട്.

എ.വി ശങ്കരൻ രചിച്ച തീർത്ഥപാദ പുരാണം എന്ന ചട്ടമ്പിസ്വാമികളുടെ ജീവചരിത്രം 11 വാല്യങ്ങളായി പ്രസിദ്ധീകരിക്കാൻ സർവ്വകലാശാല മുൻപു തന്നെ ധാരണയിലെത്തിയതാണെങ്കിലും അടുത്ത കാലത്താണ് അതിൻ്റെ കയ്യെഴുത്ത് പ്രതിയടക്കം ലഭിച്ചത് അത്യധികം ശ്രമഫലമായി അന്നത്തെ പബ്ലിക്കേഷൻ ഓഫീസറുടെ ചുമതലയുണ്ടായിരുന്ന സീനിയർ പ്രൊഫസർ ഡോ. ലിസി മാത്യു ഇതിൻ്റെ 4 വാല്യങ്ങൾ പ്രസിദ്ധീകരിക്കുകയും മറ്റു വാല്യങ്ങളുടെ അവസാന മിനുക്ക് പണികളിലും ആയിരുന്നപ്പോൾ ടി. അധ്യാപികയെ ഇപ്പോഴത്തെ വൈസ് ചാൻസലർ തൽസ്ഥാനത്ത് നിന്ന് മാറ്റുകയും പബ്ലിക്കേഷൻ രംഗത്ത് യാതൊരു യോഗ്യതയുമില്ലാത്ത സർവ്വകലാശാല PRO യ്ക്ക് പബ്ലിക്കേഷൻ ഓഫീസറുടെ ചുമതല നൽകുകയും ചെയ്തു ഉമ്മൻ ചാണ്ടി മന്ത്രിസഭയുടെ കാലത്ത് മന്ത്രിയായിരുന്ന ശ്രീ കെ ബാബുവിൻ്റെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറിയായിരുന്നു ഇപ്പോഴത്തെ സർവ്വകലാശാല PRO

ചട്ടമ്പിസ്വാമികളുടെ 102 -ാം സമാധി ദിനത്തിൽ 19.04.2026 ന് പൻമന ആശ്രമത്തിൽ വെച്ച് തീർത്ഥപാദ പുരാണം പ്രകാശനം ചെയ്യണമെന്ന തീരുമാനം എടുത്തതായി ഒരു അറിയിപ്പും സർവ്വകലാശാലയുടേതായി വന്നിട്ടില്ല. എന്നാൽ പ്രിൻ്റിംഗ് നടപടികമങ്ങൾ പൂർത്തിയായ 4 വാല്യങ്ങൾ ഈ ചടങ്ങിൽ വെച്ച് ധൃതിയിൽ പ്രകാശനം ചെയ്യാനായി എത്തിച്ചത് ഇപ്പോഴത്തെ പബ്ലിക്കേഷൻ ഓഫീസറും വിസിയുടെ ഓഫീസുമാണ്. അതിനെ തുടർന്നാണ് വ്യാജ പ്രകാശനം എന്ന പേരിൽ സർവ്വകലാശാലയ്ക്കെതിരെ വ്യാജ വാർത്ത പ്രസിദ്ധീകരിക്കപ്പെട്ടത്. ഇതിനു പിന്നിൽ പ്രവർത്തിച്ചത് സർവകലാശാലാ PRO യും വൈസ് ചാൻസലറുടെ മാത്രമാണെന്നിരിക്കെ ഇതന്വേഷിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ വൈസ് ചാൻസലർ ചുമതലപ്പെടുത്തിയിരിക്കുന്നത് PRO യെ ആണ് . സർവ്വകലാശാലയെ അപകീർത്തിപ്പെടുത്തുന്ന രീതിയിലേക്ക് വാർത്ത വന്നത് പബ്ലിക്കേഷൻ ഓഫീസറുടെ ചുമതല വഹിക്കുന്ന PROയുടെ നിരുത്തരവാദപരമായ പ്രവർത്തനങ്ങൾ മൂലമാണ്. വസ്‌തുത ഇതായിരിക്കെ പഴയ പബ്ലിക്കേഷൻ ഓഫീസറെ കുറ്റക്കാരിയാക്കുന്നതിനു വേണ്ടിയാണ് PRO യെ തന്നെ റിപ്പോർട്ട് സമർപ്പിക്കാൻ ചുമതലപ്പെടുത്തിയത്

നിരന്തരം വ്യാജവാർത്തകൾ ചമച്ച് നാക് എ പ്ലസ് നേടിയ സംസ്ഥാനത്തെ ആദ്യ സർവ്വകലാശാലയായ സംസ്‌കൃത സർവ്വകലാശാലയുടെ യശസ്സ് കളങ്കപ്പെടു ത്തുകയും അതുവഴി ബിരുദാനന്തര ബിരുദ പ്രവേശന നടപടികൾ അട്ടിമറിക്കുന്നവർക്കെതിരെ ശക്തമായ നടപടികൾ സ്വീകരിക്കണമെന്നാവശ്യപ്പെട്ട് സാൻസ്ക്രിറ്റ് യൂണിവേഴ്സിറ്റി എംപ്ലോയീസ് യൂണിയൻ പ്രതിഷേധ കൂട്ടായ്‌മ സംഘടിപ്പിച്ചു. യൂണിയൻ പ്രസിഡൻ്റ് മംഗൽദാസ് ബി, സെക്രട്ടറി ഒ.സുനിൽകുമാർ എന്നിവർ സംസാരിച്ചു.

Leave feedback about this

  • Quality
  • Price
  • Service

PROS

+
Add Field

CONS

+
Add Field
Choose Image
Choose Video