കൊച്ചി: രുചിവൈവിധ്യങ്ങളുടെ ആഘോഷവുമായി ലുലു മാളിൽ ഫുഡ് കാർണിവലിന് പ്രൗഢഗംഭീര തുടക്കം.ഭക്ഷ്യമേള നടി വിൻസി അലോഷ്യസും ഏഷ്യയിലെ ഏറ്റവും വലിയ സബ്സ്ക്രൈബറുള്ള യൂട്യൂബറുമായ കെ.എൽ.ബ്രോ ബിജു ഋത്വിക്കും കുടുംബവും ചേർന്ന് ഉദ്ഘാടനം ചെയ്തു. കൂറ്റൻ പിസ്സ മുറിച്ചാണ് ഫുഡ് കാർണിവലിന് വ്യത്യസ്തമായി തുടക്കം കുറിച്ചത്. പ്രമുഖ ബ്രാൻഡുകളുടെ വിപുലമായ സ്റ്റാളുകൾ കാർണിവലിന്റെ ഭാഗമായി മാളിൽ ഒരുക്കിയിട്ടുണ്ട്.
ഇന്ത്യൻ, അറബിക്, ചൈനീസ്, തായ്‌ലൻഡ് തുടങ്ങി ലോകത്തിന്റെ രുചിവൈവിധ്യങ്ങൾ ആസ്വദിക്കാൻ മേളയിലൂടെ കഴിയും. അടുക്കളയിലേക്ക് ആവശ്യമായ ഗ്രോസറി, ഫ്രഷ് ഫുഡ്, ഹൗസ് ഹോൾഡ് ഗൃഹോപകരണങ്ങൾ എന്നിവയ്ക്ക് ആകർഷകമായ ഇളവുകളുണ്ട്.

തമീമി അവതരിപ്പിക്കുന്ന ലുലു ഫുഡ് കാർണിവലിന്റെ പവേർഡ് ബൈ പാർട്ടണർമാർ സ്നിക്കേഴ്സ്, കേര സ്വാദ്, ഫിറ ഫുഡ്, കാഡ്ബറി എന്നിവരാണ്. ഫുഡ് കാർണിവൽ നവംബർ 15ന് സമാപിക്കും. ചടങ്ങിൽ ലുലു മീഡിയ ഹെഡ് എൻ.ബി സ്വരാജ്, ലുലു കൊച്ചി ഹൈപ്പർമാർക്കറ്റ് ജനറൽ മാനേജർ ജോ പൈനേടത്ത്, ഡെപ്യൂട്ടി ജനറൽ മാനേജർ ജയേഷ് നായർ, അസിസ്റ്റന്റ് ബയ്യിങ്ങ് മാനേജർ ശ്യാം ജയകുമാർ, ലുലു കൊച്ചി റീജണൽ ഫ്രഷ് ഫുഡ് മാനേജർ കെ.കെ അഭീഷ്, തമീമി ഫുഡ്സ് ചെയർമാനും മാനേജിങ് ഡയറക്ടറുമായ കെ.എച്ച് നൗഷാദ്, തമീമി ഫുഡ്സ് ഡയറക്ടർമാരായ കെ.എൻ സമീർ, കെ.എൻ റമീസ് തുടങ്ങിയവർ പങ്കെടുത്തു.
പടം അടിക്കുറിപ്പ്:
ലുലു ഫുഡ് കാർണിവൽ കൂറ്റൻ പിസ്സ മുറിച്ച് നടി വിൻസി അലോഷ്യസും യൂട്യൂബർ കെ.എൽ.ബ്രോ ബിജു ഋത്വിക്കും കുടുംബവും ലുലു മീഡിയ ഹെഡ് എൻ.ബി സ്വരാജും ചേർന്ന് നിർവഹിക്കുന്നു. തമീമി ഫുഡ്സ് ഡയറക്ടർമാരായ കെ.എൻ സമീർ, കെ.എൻ റമീസ്, കെ.എച്ച് നൗഷാദ്, ലുലു കൊച്ചി ഹൈപ്പർമാർക്കറ്റ് ജനറൽ മാനേജർ ജോ പൈനേടത്ത്, ഡെപ്യൂട്ടി ജനറൽ മാനേജർ ജയേഷ് നായർ, കെ.കെ അഭീഷ്, ശ്യാം ജയകുമാർ എന്നിവർ സമീപം.