archive

Category Added in a WPeMatico Campaign

archive Technology

സംരംഭകർക്ക് ഇന്റർനെറ്റ് കണക്റ്റിവിറ്റിക്കായി അത്യാധുനിക എംഎംവേവ് സാങ്കേതികവിദ്യയുമായി റിലയൻസ് ജിയോ

കൊച്ചി: എംഎം വേവ് (mmWave) സാങ്കേതികവിദ്യയിലൂടെയുള്ള 5 ജി ഇന്റർനെറ്റ് കണക്റ്റിവിറ്റി കേരളത്തിൽ എത്തിച്ച് റിലയൻസ് ജിയോ. സംരംഭങ്ങൾക്ക് അനുയോജ്യമായ 26 ജിഗാഹെർട്സ് എംഎം വേവ് ഫ്രീക്വൻസി സേവനങ്ങൾ ആരംഭിക്കുന്നതോടെ, തടസ്സമില്ലാത്ത അതിവേഗ കണക്റ്റിവിറ്റിയുടെ ഒരു പുതിയ യുഗത്തിന് സാക്ഷ്യം വഹിക്കാൻ സംസ്ഥാനം ഒരുങ്ങുകയാണ്. കേബിൾ, ഫൈബർ കണക്ഷനുകൾ പോലുള്ള പരമ്പരാഗത ഫിക്സഡ് വയേർഡ് രീതികൾക്ക് ബദലാണ് ചെലവ് കുറഞ്ഞ ഫിക്സഡ് വയർലെസ് ആക്സസ് (FWA). ഇതിന് തുടർച്ചയായാണ് ജിയോയുടെ 4ജി, 5ജി നെറ്റ്‌വർക്കുകളുടെ മികവ് പ്രയോജനപ്പെടുത്തി,

Read More
archive Technology

ചന്ദ്രനിലേക്ക് കൂടുതല്‍ അടുത്ത് ചാന്ദ്രയാന്‍ 3; ചാന്ദ്രഭ്രമണപഥം താഴത്തലിന്റെ മൂന്നാം ദൗത്യം വിജയകരം

ചന്ദ്രനിലേക്ക് കൂടുതല്‍ അടുത്ത് ചാന്ദ്രയാന്‍ 3. ചാന്ദ്രഭ്രമണപഥം താഴത്തലിന്റെ മൂന്നാം ദൗത്യം വിജയകരമായി പൂര്‍ത്തിയാക്കി. പേടകത്തിന്റെ കൂടിയ ഭ്രമണപഥദൂരം 1473 കിലോമീറ്റര്‍ ആയി. രാവിലെ 11.30നും 12.30നും ഇടയിലുള്ള ശാസ്ത്രമുഹൂര്‍ത്തത്തിലാണ് ചന്ദ്രയാന്‍ മൂന്നിന്റെ ഭ്രമണപഥം താഴ്ത്തലിന്റെ മൂന്നാം ഘട്ടം വിജയകരമായി പൂര്‍ത്തിയാക്കിയത്. ഇതോടെ ചാന്ദ്രയാന്‍ 3 ആയിരം കിലോമീറ്റര്‍ പരിധിക്കുള്ളിലേക്ക് കടന്നു. അവസാന ഭ്രമണപഥം താഴ്ത്തല്‍ പ്രക്രിയ മറ്റന്നാളാണ് നടക്കുക. ഇതോടെ ചാന്ദ്രയാന്‍ മൂന്ന് ചന്ദ്രനില്‍ നിന്ന് മൂന്ന് കിലോമീറ്റര്‍ മാത്രം അകലെയുള്ള വൃത്താകൃതിയിലുള്ള ഭ്രമണപഥത്തിലേക്ക് കടക്കും.

Read More
archive Technology

പുതിയ ഫീച്ചറുമായി വാട്സ്ആപ്; ഒറ്റ വാട്സാപ്പിൽ തന്നെ നിരവധി അക്കൗണ്ട് അറിയാം വിശദാംശങ്ങൾ

വാട്‌സ്ആപ്പ് ഉപയോക്താക്കളിലേക്ക് നിരവധി സവിശേഷമായ അപ്‌ഡേഷനുകളാണ് അടുത്തിടെയായി എത്തിച്ചിരിക്കുന്നത്. വീണ്ടും  പുതിയ oru  കുടുക്കാൻ ഫീച്ചർ കൂടി അവതരിപ്പിച്ചിരിക്കുകയാണ് വാട്‌സ്ആപ്പ്. ഒരു വാട്സാപ്പിൽ തന്നെ നിരവധി അക്കൗണ്ട് ഉപയോഗിച്ച് ലോഗിന്‍ ചെയ്യാന്‍ കഴിയുന്ന ഫീച്ചര്‍ കൊണ്ടു വരാനാണ് വാട്‌സ്ആപ്പ് തയ്യാറെടുത്തിരിക്കുന്നത്. വളരെ എളുപ്പത്തില്‍ തന്നെ രണ്ടാമത്തെ അക്കൗണ്ടില്‍ ലോഗിന്‍ ചെയ്യാന്‍ സാധിക്കുന്ന രീതിയിലാണ് പുതിയ ഫീച്ചര്‍ അവതരിപ്പിക്കുക. വാട്‌സ്ആപ്പിലെ ക്യൂആര്‍ കോഡ് ബട്ടണിന് സമീപമുള്ള ആരോ ഐക്കണില്‍ ടാപ്പു ചെയ്താല്‍ പുതിയ വാട്ട്സ്ആപ്പ് അക്കൗണ്ട് ചേര്‍ക്കാന്‍ സാധിക്കുന്നതാണ്.

Read More
archive Technology

ചന്ദ്രയാന്‍-3 പകര്‍ത്തിയ ചന്ദ്രന്റെ ആദ്യ ദൃശ്യങ്ങള്‍ പുറത്ത് വിട്ട് ഐഎസ്ആര്‍ഒ

ഇന്ത്യുടെ മൂന്നാം ചാന്ദ്ര പര്യവേക്ഷണ ദൗത്യമായ ചാന്ദ്രയാന്‍-3 വിജയക്കുതിപ്പ് തുടരുന്നു. ചന്ദ്രയാന്‍-3 പകര്‍ത്തിയ ചന്ദ്രന്റെ ഏറ്റവും പുതിയ ചിത്രങ്ങള്‍ ഐഎസ്ആര്‍ഒ പുറത്തുവിട്ടു. നിലവില്‍ ചന്ദ്രന്റെ 164 കിലോമീറ്റര്‍ അടുത്തും 18074 കിലോമീറ്റര്‍ അകലെയുള്ള ഭ്രമണപഥത്തിലാണ് ചാന്ദ്രയാന്‍ വലം വെയ്ക്കുന്നത്. 45 സെക്കന്‍ഡ് ദൈര്‍ഘ്യമുള്ള വീഡിയോയാണ് ഐഎസ്ആര്‍ഒ പുറത്തു വിട്ടുട്ടുള്ളത്. ചന്ദ്രയാന്‍ ചന്ദ്രന്റെ ഭ്രമണപഥത്തിലേക്ക് എത്തിക്കുന്ന സമയത്ത് പകര്‍ത്തിയ ദൃശ്യങ്ങളാണ് ഇവ. 2023 ഓഗസ്റ്റ് 5-ന് ലൂണാര്‍ ഓര്‍ബിറ്റ് ഇന്‍സെര്‍ഷന്‍ സമയത്ത് ചന്ദ്രയാന്‍-3 വീക്ഷിച്ച ചന്ദ്രന്‍ എന്ന അടിക്കുറിപ്പോടെയാണ്

Read More
archive sport

ഹോക്കി ലോക റാങ്കിംഗില്‍ ആറാം സ്ഥാനം തിരിച്ചുപിടിച്ച് ഇന്ത്യന്‍ വനിതകള്‍

ഇംഗ്ലണ്ടിനെ മറികടന്ന് ഹോക്കി ലോക റാങ്കിംഗില്‍ ആറാം സ്ഥാനം തിരിച്ചുപിടിച്ച് ഇന്ത്യന്‍ വനിതകള്‍. 2368.83 റേറ്റിംഗ് പോയിന്റുമായാണ് ഇംഗ്ലണ്ടിനെ ഇന്ത്യ മറികടന്നത്. ഏഷ്യന്‍ ചാമ്പ്യന്‍സ് ട്രോഫിയിലും ഹാങ്ഷൗ ഏഷ്യന്‍ ഗെയിംസിലും നടത്തിയ തകര്‍പ്പന്‍ പ്രകടനമാണ് തുണയായത്. ഏഷ്യന്‍ ഗെയിംസിന് മുമ്പ് എട്ടാം സ്ഥാനത്തായിരുന്നു ഇന്ത്യ. എന്നാല്‍ കോണ്ടിനെന്റല്‍ ഷോപീസിലെ വെങ്കല മെഡലും റാഞ്ചിയില്‍ നടന്ന ഏഷ്യന്‍ ചാമ്പ്യന്‍സ് ട്രോഫിയിലെ കിരീട നേട്ടവും ആറാം സ്ഥാനത്തേക്കുള്ള വനിതാ ടീമിന്റെ തിരിച്ചുവരവിന് വഴിയൊരുക്കി. ലോക റാങ്കിംഗില്‍ ഇന്ത്യയുടെ ഏറ്റവും മികച്ച

Read More
archive sport

മിശിഹായല്ലാതെ മറ്റാര്? എട്ടാംതവണയും ഹാലണ്ടിനെ പിന്തള്ളി ബാലന്‍ ഡി ഓറില്‍ മുത്തമിട്ട് മെസ്സി

ലോകത്തെ ഏറ്റവും മികച്ച ഫുട്ബാള്‍ താരത്തിനുള്ള 67-ാമത് ബാലണ്‍ ഡി ഓര്‍ പുരസ്‌കാരം പ്രഖ്യാപിച്ചപ്പോള്‍ പിറന്നത് പുതു ചരിത്രം. എട്ടാം തവണയും ബാലന്‍ ഡി ഓറില്‍ മുത്തമിട്ടിരിക്കുകയാണ് അര്‍ജന്റീനയുടെ ഫുട്ബാള്‍ ഇതിഹാസം ലയണല്‍ മെസ്സി. വീണ്ടും മിശിഹാ സ്വര്‍ണപ്പന്തില്‍ മുത്തമിടുമ്പോള്‍ അതും ഒരു പുതിയ ചരിത്രമായി മാറുകയാണ്. ബാലണ്‍ ഡി’ഓറിന്റെ ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ തവണ പുരസ്‌കാരം നേടിയ താരമെന്ന സ്വന്തം റെക്കോര്‍ഡ് തന്നെയാണ് മെസ്സി മാറ്റിയെഴുതിയത്. ലോകഫുട്‌ബോളിലെ മിശിഹായുടെ അത്ഭുത പ്രവര്‍ത്തനങ്ങള്‍ക്ക് അന്ത്യമായില്ല എന്നതിന്റെ സൂചനകൂടിയാണ്

Read More
archive sport

ഇംഗ്ലീഷ് ഫുട്‌ബോള്‍ ഇതിഹാസം സര്‍ ബോബി ചാള്‍ട്ടണ്‍ അന്തരിച്ചു

ഇംഗ്ലീഷ് ഫുട്‌ബോള്‍ ഇതിഹാസം ബോബി ചാള്‍ട്ടണ്‍ (86) അന്തരിച്ചു. ഇംഗ്ലീഷ് ക്ലബ് മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്റെ എക്കാലത്തെയും മികച്ച താരങ്ങളിലൊരാളായ അദ്ദേഹം, 1966ല്‍ ലോകകിരീടം നേടിയ ഇംഗ്ലണ്ട് ടീമിലെ പ്രധാന താരമായിരുന്നു. 2020ല്‍ അദ്ദേഹത്തിന് മറവിരോഗം സ്ഥിരീകരിച്ചിരുന്നു. ഇംഗ്ലണ്ട് ദേശീയ ടീമിനായി 106 മത്സരങ്ങള്‍ കളിച്ച അദ്ദേഹം 49 രാജ്യാന്തര ഗോളുകള്‍ അടിച്ചിട്ടുണ്ട്. മാഞ്ചസ്റ്റര്‍ യുണൈറ്റഡിനായി 17 വര്‍ഷം നീണ്ട കരിയറില്‍ 758 മത്സരങ്ങള്‍ കളിച്ചു. ടീമിനൊപ്പം മൂന്ന് ലീഗ് കിരീടങ്ങളും ഒരു യൂറോപ്യന്‍ കിരീടവും എഫ്എ കപ്പും

Read More
archive sport

കോലിയുടെ കരുത്തില്‍ ലോകകപ്പില്‍ ബംഗ്ലാദേശിനെതിരെ ഇന്ത്യയ്ക്ക് ഏഴ് വിക്കറ്റ് ജയം

ലോകകപ്പില്‍ ഇന്ത്യക്ക് തുടര്‍ച്ചയായ നാലാം ജയം. ബംഗ്ലാദേശിനെതിരെ ഇന്ത്യ ഏഴ് വിക്കറ്റ് ജയമാണ് സ്വന്തമാക്കിയത്. 257 റണ്‍സ് വിജയലക്ഷ്യം 51 പന്ത് ബാക്കി നില്‍ക്കെ ഇന്ത്യ മറികടന്നു. വിരാട് കോലി കളിയില്‍ സെഞ്ച്വറി നേടി. കോലിയുടെ 103 റണ്‍സിന്റെ കരുത്തിലാണ് ഇന്ത്യ നാലാം ജയത്തിലേക്ക് എത്തുന്നത് 53 റണ്‍സെടുത്ത ശുഭ്മാന്‍ ഗില്ലിന്റെ അര്‍ധസെഞ്ച്വറിയും കളിയില്‍ നിര്‍ണായകമായി. ഓപ്പണിംഗ് വിക്കറ്റില്‍ 88 റണ്‍സ് പാര്‍ട്ണര്‍ഷിപ്പുണ്ടാക്കി ഗില്ലും രോഹിത് ശര്‍മയും മികച്ച തുടക്കമാണ് നല്‍കിയത്. അര്‍ധ സെഞ്ച്വറിയ്ക്ക് രണ്ട് റണ്‍സ്

Read More
archive sport

ക്രിക്കറ്റ് ഒളിമ്പിക്‌സില്‍; 2028ലെ ലോസ് ആഞ്ചലസ് ഒളിമ്പിക്‌സില്‍ ക്രിക്കറ്റ് മല്‍സരയിനമാക്കി

2028ലെ ലൊസാഞ്ചലസ് ഒളിംപിക്‌സില്‍ മല്‍സരയിനമാക്കി ക്രിക്കറ്റ്. 128 വര്‍ഷത്തിന് ശേഷമാണ് ക്രിക്കറ്റ് ഒളിപിക്‌സില്‍ മല്‍സര ഇനമാകുന്നത്. ട്വന്റി ട്വന്റി ഫോര്‍മാറ്റിലായിരിക്കും മല്‍സരം.   മുംബൈയില്‍ ചേര്‍ന്ന രാജ്യാന്തര ഒളിംപിക് സമിതിയാണ് ക്രിക്കറ്റും ബേസ്‌ബോളും സ്‌ക്വാഷും ഉള്‍പ്പെടെ അഞ്ച് ഇനങ്ങള്‍ക്ക്  അംഗീകാരം നല്‍കിയത്. 145K Share Facebook

Read More
archive sport

സയ്യിദ് മുഷ്താഖ് അലി ട്രോഫിയ്ക്കുള്ള കേരള ടീം റെഡി, നയിക്കുന്നത് സഞ്ജു സാംസണ്‍

കൊച്ചി: സയ്യിദ് മുഷ്താഖ് അലി ട്രോഫിയ്ക്കുള്ള കേരള ടീമിനെ പ്രഖ്യാപിച്ചു. സഞ്ജു സാംസണാണ് ചീം ക്യാപ്റ്റന്‍. റോഷന്‍ എസ് കുന്നുമ്മല്‍ ആണ് വൈസ് ക്യാപ്റ്റനാകും. ഒക്ടോബര്‍ 16 മുതല്‍ 27 വരെ മുംബൈയിലാണ് മത്സരങ്ങള്‍ നടക്കുന്നത്. കേരള ക്രിക്കറ്റ് അസോസിയേഷനാണ് ടീമിനെ പ്രഖ്യാപിച്ചത്. പ്രാദേശിക ക്രിക്കറ്റില്‍ തകര്‍പ്പന്‍ പ്രകടനം നടത്തി ദേശീയ ടീമിലേക്ക് തിരിച്ചുവരവ് നടത്തുകയെന്നത് സഞ്ജുവിനെ സംബന്ധിച്ചിടത്തോളം നിര്‍ണായകമാണ്. ഒക്ടോബര്‍ 16ന് ഹിമാചല്‍ പ്രദേശിനെതിരെയാണ് ടൂര്‍ണമെന്റില്‍ കേരളത്തിന്റെ ആദ്യമത്സരം. 145K Share Facebook

Read More